city-gold-ad-for-blogger
Aster MIMS 10/10/2023

യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍ ആരൊക്കെയാകും?

കാസര്‍കോട്: (www.kasargodvartha.com 16.08.2016) യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് നാല് പേരുകള്‍ സജീവ പരിഗണനയില്‍. ജില്ലാ പ്രസിഡണ്ടായി അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറിയായി ബ്ലോക്ക് പഞ്ചായത്തംഗം ടി.ഡി കബീറും തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. ട്രഷററായി യൂസുഫ് ഉളുവാര്‍, എ.കെ ആരിഫ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. യൂത്ത് ലീഗ് ജില്ലാ ഭാരവാഹി സ്ഥാനത്തേക്ക് മറ്റു പേരുകളൊന്നും ഇതുവരെ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നാണ് അറിയുന്നത്. മറ്റ് സ്ഥാനങ്ങളിലേക്കും ഭാരവാഹിത്വമേറ്റെടുക്കാന്‍ കരുത്തുറ്റ നിര തന്നെ യൂത്ത് ലീഗിലുണ്ട്.

18,19,20 തീയ്യതികളില്‍ നുള്ളിപ്പാടി പി.എം ഹനീഫ നഗറില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെുടുക്കുന്നത്. 21ന് രാവിലെ 11 മണിക്ക് ജില്ലാ കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്നാണ് പുതിയ കമ്മിറ്റിയെ നിശ്ചയിക്കുന്നത്. നിലവിലെ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടിയും, ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്്‌റഫും, ട്രഷറര്‍ കെ.ബി.എം ഷരീഫും സ്ഥാനമൊഴിയും. ഇവര്‍ക്ക് പകരമാണ് പുതുമുഖങ്ങള്‍ ജില്ലാ ഭാരവാഹികളാകുന്നത്.

സംഘടനയെ നയിക്കാന്‍തക്ക പാടവമുള്ളവര്‍ തന്നെയാണ് ഇവര്‍ നാലുപേരും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എ.കെ ആരിഫിന്റെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നുവെങ്കിലും ട്രഷറര്‍ സ്ഥാനത്തേക്ക് മാത്രമേ ആരിഫിനെ പരിഗണിക്കാന്‍ ഇടയുള്ളൂ എന്നാണ് സംഘടനാ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. മുസ്ലിം ലീഗിന് ഏറെ ശക്തിയുള്ള കാസര്‍കോട് ജില്ലയില്‍ യുവജന പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം തന്നെ വേണമെന്ന ചിന്താഗതിയിലാണ് ജില്ലാമുസ്ലിം ലീഗ് നേതൃത്വം. കഴിഞ്ഞ കാലങ്ങളില്‍ യൂത്ത് ലീഗ് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ അതേ നിലയില്‍ തുടരാന്‍ സാധിക്കുന്ന കമ്മിറ്റിയെയായിരിക്കും തിരഞ്ഞെടുക്കുക എന്നാണ് സംഘടനാ നേതാക്കള്‍ വ്യക്തമാക്കുന്നത്.

യുവാക്കള്‍ക്കിടയില്‍ ഉണ്ടാകുന്ന വര്‍ഗീയ കാഴ്ചപ്പാട് തടയാന്‍ യൂത്ത് ലീഗിന് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. അത് ഇനിയും ശക്തമായി തന്നെ തുടരുമെന്നും യൂത്ത് ലീഗിന്റെ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളിലും ഇത്തരം വിഷയങ്ങള്‍ തന്നെയാണ് ചര്‍ച്ച ചെയ്യുന്നതെന്നും ജില്ലാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

യുവാക്കളുടെ തിരോദാനവും നാടിന്റെ ആശങ്കകളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ ഫിറോസാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത്. വിവിധ യുവജന സംഘടനകളുടെയും മറ്റും നേതാക്കള്‍ സെമിനാറില്‍ സംബന്ധിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥയില്‍ യൂത്ത് ലീഗ് നടത്തിയ ഇടപെടലുകള്‍ വരും നാളുകളിലും ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന വിശ്വാസം നേതൃത്വം വെച്ചുപുലര്‍ത്തുന്നു.
യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍ ആരൊക്കെയാകും?

Keywords: Kasaragod, Kerala, Youth League, Office- Bearers, Who will become Muslim Youth league office bearers.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL