പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മര്‍ദനമേറ്റതിന്റെ മനോവിഷമത്തില്‍ വിഷം കഴിച്ച സ്‌കൂള്‍ പ്യൂണ്‍ മരിച്ചു
Aug 31, 2016, 12:00 IST
പയ്യന്നൂര്‍: (www.kasargodvartha.com 31/08/2016) പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മര്‍ദനമേറ്റതിന്റെ മനോവിഷമത്തില്‍ വിഷം കഴിച്ച സ്‌കൂള്‍ പ്യൂണ്‍ മരിച്ചു. മണിയറ പൂമാലക്കാവിലെ മലയന്‍ പറമ്പില്‍ രാമനാഥനാ (62)ണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഓഗസ്റ്റ് 23 നാണ് മണ്ണെണ്ണയില്‍ വിഷം കലര്‍ത്തി കുടിച്ച നിലയില്‍ രാമനാഥനെ കണ്ടെത്തിയത്.
മണിയറ ഗവ. എല്‍.പി സ്‌കൂളിലെ പ്യൂണാണ് രാമനാഥന്‍. ബന്ധുവായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാമനാഥനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സ്‌കൂളിലെത്തി മര്‍ദിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് വിഷം കഴിച്ചതെന്ന് ബന്ധുക്കള്‍ പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഭാര്യ: ചെറിയക്കുട്ടി. മക്കള്‍: രാജു, രമ്യ. പോലീസ് അന്വേഷണം നടത്തിവരുന്നു.
Keywords: Kasaragod, Payyannur, School, College, Hospital, Girl, Poison, Police, Complaint, Kerosene, School peon dies after consuming poison.