city-gold-ad-for-blogger
Aster MIMS 10/10/2023

തൃക്കണ്ണാട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു

പാലക്കുന്ന്: (www.kasargodvartha.com 28/08/2016) തൃക്കണ്ണാട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു. ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ പ്രഭാകരന്റെ മകനും മലാംകുന്ന് ഗവ. സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ പ്രശാന്ത് (16) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

പ്രശാന്തും സുഹൃത്തുക്കളായ മറ്റു വിദ്യാര്‍ത്ഥികളും റോഡരികിലൂടെ നടന്നുപോകുമ്പോള്‍ നിയന്ത്രണം വിട്ട കെ എല്‍ 60 ജെ 9784 നമ്പര്‍ ഇയോണ്‍ കാര്‍ ഇവര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് ഉദുമയിലെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സുഹൃത്തുക്കളെ ഉദുമയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട് കെയര്‍ വെല്‍ ആശുപത്രിയിലേക്ക് മാറ്റി.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

തൃക്കണ്ണാട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു


Keywords : Bekal, Trikkanad, Accident, Death, School, Student, Injured, Hospital, Kasaragod, Udma, Prashanth, 16 year old boy dies in accident. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL