15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവ് പോലീസ് കസ്റ്റഡിയില്‍

ബദിയടുക്ക: (www.kasargodvartha.com 20/07/2016) 15കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. അടുക്കസ്ഥലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് പരാതിയുമായി പോലീസിലെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് 60 കാരനായ പിതാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരുന്നു.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ തനിച്ചുണ്ടായിരുന്ന മകളെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
Kasaragod, Kerala, Badiyadukka, Police, custody, Molestation, Molestation attempt: father in police custody.

Keywords: Kasaragod, Kerala, Badiyadukka, Police, custody, Molestation, Molestation attempt: father in police custody.
Previous Post Next Post