Join Whatsapp Group. Join now!
Aster MIMS 10/10/2023

Gold Rate | വീഴ്ചയിൽ നിന്ന് കുതിച്ച് കയറി സ്വർണവില; പവന് കൂടിയത് 200 രൂപ

വെള്ളി നിരക്കിൽ മാറ്റമില്ല Gold Rate, Silver Rate, Gold News, Business News, കേരള വാർത്തകൾ
കൊച്ചി: (KasargodVartha) ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ബുധനാഴ്ച (07.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5800 രൂപയിലും പവന് 46,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Rate on February 7 in Kerala

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4795 രൂപയും പവന് 38,360 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.

ചൊവ്വാഴ്ച (06.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5775 രൂപയിലും പവന് 46,200 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയുടെയും പവന് 120 രൂപയുടെയും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയും പവന് 38,200 രൂപയുമായിരുന്നു വില.

ചൊവ്വാഴ്ച വെള്ളി വിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 76 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു നിരക്ക്. നാല് ദിവസത്തിനിടെ 440 രൂപയുടെ ഇടിവുണ്ടായതിന് ശേഷമാണ് ഇപ്പോൾ സ്വർണവില കൂടിയിരിക്കുന്നത്. ഫെബ്രുവരി മൂന്നിന് 160 രൂപയും അഞ്ചിന് 120 രൂപയും ആറിന് 160 രൂപയും കുറഞ്ഞപ്പോൾ ഇപ്പോൾ ഒരൊറ്റ ദിവസത്തിൽ 200 രൂപയുടെ വർധനവാണ് ഉണ്ടായത്.


Keywords: New, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on February 6 in Kerala.
< !- START disable copy paste -->