city-gold-ad-for-blogger
Aster MIMS 10/10/2023

മഞ്ചേശ്വരം തലക്കിയില്‍ മണല്‍ക്കടത്ത് സംഘങ്ങള്‍ ഏറ്റുമുട്ടി; രണ്ടു പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: (www.kasargodvartha.com 30.06.2016) മണല്‍ കടത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തലക്കിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മണല്‍ കടത്ത് സംഘങ്ങള്‍ തമ്മില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘട്ടനത്തില്‍ റഫീഖ്, മജീദ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലക്കടിയേറ്റ മജീദിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

സംഭവമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മണല്‍കടത്തുകാര്‍ ഓടി രക്ഷപ്പെട്ടിരുന്നു. തലക്കി കടവില്‍ നിന്ന് ദിവസവും വന്‍ തോതിലാണ് മണലെടുക്കുന്നത്. അര്‍ദ്ധരാത്രിക്കും പുലര്‍ച്ചെക്കും ഇടയിലാണ് ഇവിടെ നിന്ന് മണലെടുക്കുന്നത്. പുഴയിലൂടെ തോണി മാര്‍ഗ്ഗവും മണല്‍ കടത്തുന്നു. ഇതിന്റെ സൗകര്യത്തിനായാണ് പ്രത്യേകം കടവ് ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ നിന്ന് വാഹനങ്ങളില്‍ നിത്യവും മണല്‍ കടത്തുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിനിടയില്‍ മണല്‍ കടത്ത് സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയാണ്.

മഞ്ചേശ്വരം തലക്കിയില്‍ മണല്‍ക്കടത്ത് സംഘങ്ങള്‍ ഏറ്റുമുട്ടി; രണ്ടു പേര്‍ക്ക് പരിക്ക്



Keywords: Kasaragod, Manjeshwaram, Sand, Police station, Thursday, Injured, River, Vehicle, Majeed.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL