city-gold-ad-for-blogger
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സി എയര്‍പോര്‍ട്ട് ബസില്‍ കടത്തിയ 3188 പാക്കറ്റ് പാന്‍മസാലകളുമായി യു പി സ്വദേശികള്‍ നീലേശ്വരത്ത് പിടിയില്‍

നീലേശ്വരം: (www.kasargodvartha.com 25/05/2016) കെ എസ് ആര്‍ ടി സി എയര്‍പോര്‍ട്ട് ബസില്‍ കടത്തിയ 3188 പാക്കറ്റ് പാന്‍മസാലകളുമായി യു പി സ്വദേശികളായ രണ്ട് യുവാക്കള്‍ നീലേശ്വരത്ത് പോലീസ് പിടിയിലായി. ഉത്തര്‍ പ്രദേശ് ജയ്പൂരിലെ പ്രിജേഷ് കുമാര്‍ (27), ജയ്പൂരിലെ മുരളി (20) എന്നിവരെയാണ് നീലേശ്വരം പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐ കെ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ നീലേശ്വരം ബസ് സ്റ്റാന്‍ഡിലെത്തിയ പോലീസ് പ്രിജേഷ് കുമാറും മുരളിയും കെ എസ് ആര്‍ ടി സി ബസില്‍ നിന്നും ബാഗുകളുമായി ഇറങ്ങിയപ്പോള്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് പാന്‍മസാലകള്‍ കണ്ടെത്തിയത്. കാസര്‍കോട് നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് സ്ഥിരമായി രാത്രി സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസില്‍ ഇവര്‍ പാന്‍മസാലകള്‍ കടത്തുന്നുണ്ടെന്ന് ഇരുവരേയും ചോദ്യംചെയ്തതില്‍നിന്നും വ്യക്തമായി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും ട്രെയിന്‍മാര്‍ഗം വിവിധതരം പാന്‍മസാലകള്‍ കാസര്‍കോട്ട് എത്തിക്കുന്ന സംഘത്തില്‍പെട്ട പ്രിജേഷ് കുമാറും മുരളിയും തുടര്‍ന്ന് ബസുകളില്‍ സഞ്ചരിച്ച് ഓരോരോ കേന്ദ്രങ്ങളില്‍ വിതരണത്തിന് എത്തിക്കുന്നു. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ തങ്ങള്‍ പാന്‍മസാലകള്‍ വില്‍പനയ്‌ക്കെത്തിക്കാറുണ്ടെന്ന് ഇവര്‍ സമ്മതിച്ചു. ചില കച്ചവട സ്ഥാപനങ്ങളില്‍ ഇപ്പോഴും കേരളത്തില്‍ നിരോധിക്കപ്പെട്ട പാന്‍മസാലകളും പുകയില ഉല്‍പന്നങ്ങളും വില്‍പന നടത്തുന്നുണ്ട്. വല്ലപ്പോഴും മാത്രമാണ് പോലീസ് റെയ്ഡില്‍ പാന്‍മസാലകള്‍ പിടികൂടാറുള്ളത്. പലഭാഗങ്ങളിലും തട്ടുകടകളില്‍ ഇരട്ടിവിലയ്ക്ക് മധു, ഹാന്‍സ്, മാരുതി, ഗുഡ്ക്ക തുടങ്ങിയവ വില്‍ക്കുന്നുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പാന്‍മസാല വില്‍പനയും വ്യാപകമാണ്. സംസ്ഥാനത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നടക്കമുള്ള അന്യസംസ്ഥാന തൊഴിലാളികളുടെയെണ്ണം പെരുകിയതോടെ ഇവര്‍ക്കിടയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ശക്തമാവുകയാണ്. അന്യസംസ്ഥാനങ്ങളില്‍നിന്നും കഞ്ചാവും പാന്‍മസാലകളും മറ്റു ലഹരി വസ്തുക്കളും കടത്തുന്നതില്‍ മുന്‍പന്തിയില്‍നില്‍ക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, ബംഗാള്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് നിരവധിപേരാണ് കേരളത്തില്‍ തമ്പടിച്ചിരിക്കുന്നത്. തൊഴിലിനുവേണ്ടിയെന്നുപറഞ്ഞാണ് ഇവര്‍ കേരളത്തിലേക്ക് വരുന്നതെങ്കിലും ഇക്കൂട്ടത്തില്‍ ക്രമിനലുകളും മോഷ്ടാക്കളുമുണ്ട്.
കെ എസ് ആര്‍ ടി സി എയര്‍പോര്‍ട്ട് ബസില്‍ കടത്തിയ 3188 പാക്കറ്റ് പാന്‍മസാലകളുമായി യു പി സ്വദേശികള്‍ നീലേശ്വരത്ത് പിടിയില്‍

Keywords:  Nileshwaram, Kasaragod, Kerala, Pan Masala seized, 2 UP native arrested with 3188 packet Pan masala

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL