city-gold-ad-for-blogger
Aster MIMS 10/10/2023

സഅദിയ്യ സമ്മേളനത്തോടനുബന്ധിച്ച് രാജ്യാന്തര ബഹുമതികള്‍ നേടിയ പൂര്‍വ്വ വിദ്യാര്‍ഥികളെ ആദരിക്കും

കാസര്‍കോട്: (www.kasargodvartha.com 11/02/2016) ദേളി സഅദിയ്യ 46-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി രാജ്യാന്തര ബഹുമതികള്‍ നേടിയ പൂര്‍വ്വ വിദ്യാര്‍ഥികളെ വെള്ളിയാഴ്ച വൈകിട്ട് ആദരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 46 വര്‍ഷം പിന്നിടുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇരുപതിനായിരത്തോളം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ടിച്ച് കൊണ്ടിരിക്കുന്നത്.

ഇംഗ്ലീഷ് മീഡിയം പൂര്‍വ്വ വിദ്യാര്‍ഥിയായ ഡോ മുഹമ്മദ് ശാക്കിര്‍ ഖത്തര്‍ എയര്‍വെയ്‌സ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നു. മൂന്ന് മാസം മുമ്പേ ഹൃദയാഘാതം കണ്ടെത്തുന്നതിനുള്ള ഉപകരണമാണ് ശാക്കിറിന്റെ പുതിയ കണ്ടെത്തല്‍. നേരത്തെ ഒട്ടകങ്ങളെ നിയന്ത്രിക്കാനുള്ള കാമല്‍ ജോക്കി, ശരീരം തളര്‍ന്നവര്‍ക്കുള്ള വീല്‍ ചെയര്‍, മിമിക്കിംഗ് റോബോട്ട് തുടങ്ങി ബയോ മെഡിക്കല്‍ കണ്ട്പിടുത്തങ്ങളുടെ തോഴനായ കാസര്‍ക്കോട് കോട്ടിക്കുളം സ്വദേശി യുവ എഞ്ചിനീയര്‍ നൊബേല്‍ നേടുകയാണ് തന്റെ സ്വപ്‌നമെന്ന് പങ്കുവെയ്ക്കുന്നു.

ബ്രെയില്‍ ലിപിയില്‍ ആറ് അക്ഷരം ഉപയോഗിച്ച് കീബോര്‍ഡ് നിര്‍മിക്കുകയും ഗൂഗിളിന്റെ അംഗീകാരം നേടുകയും ചെയ്ത നളിന്‍ സത്യന്‍ സഅദിയ്യ സയന്‍സ് കോളജ് വിദ്യാര്‍ഥിയായിരുന്നു. സയന്റിഫിക് കാല്‍ക്കുലേറ്റര്‍ ഉള്‍പ്പെടെ മറ്റു സോഫ്റ്റ് വെയറുകളും സയന്‍സ് കോളജിലെ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന നളിന്‍ സത്യന്‍ നിര്‍മിച്ചിരുന്നു. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥിനികളായ ഫാത്വിമത്ത് സഹീറ 2015 ലെ സി ബി എസ് ഇ നടത്തിയ സീനിയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഒന്നാം സ്ഥാനവും ആഇശത്ത് തസ്‌ലീമ ഇ എ എസ് എം എ സംസ്ഥാന കമ്മറ്റി നടത്തിയ സ്മര്‍ട്ട് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഗ്രേഡ്് 5 ല്‍ രണ്ടാം റാങ്കും കരസ്ഥമാക്കിയിരുന്നു.

കറന്റ് പോയാല്‍ ജനറേറ്റര്‍ സ്റ്റാര്‍ട്ടാവുന്നതിനുള്ള ഓട്ടോമാറ്റിക് സ്റ്റാര്‍ട്ടര്‍ നിര്‍മിച്ച സഅദിയ്യ ഐ ടി ഐ വിദ്യാര്‍ഥികളായ മുഹമ്മദ് അനീസ് പൊന്മള, ഖല്‍ഫാന്‍ ചൗക്കി, മുഹമ്മദ് സാബിര്‍ മാട്ടൂല്‍ എന്നിവര്‍ തങ്ങളുടെ കണ്ട് പിടിത്തങ്ങള്‍ക്ക് പേറ്റന്റിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഒപ്പം അനാഥാലയത്തില്‍ നിന്ന് പഠിച്ച് ഉന്നത മേഖലയിലെത്തിയവരെയും ചടങ്ങില്‍ ആദരിക്കും.

ജില്ലയില്‍ വിദ്യാഭ്യാസ രംഗത്ത് സഅദിയ്യ സാധിപ്പിച്ചെടുത്ത മുന്നേറ്റങ്ങളുടെ നേര്‍പകര്‍പ്പാകും ഈ വര്‍ഷത്തെ സമ്മേളനമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സമ്മേളനാനുബന്ധമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ വികസന സെമിനാര്‍ സഅദിയ്യയുടെ വിദ്യാഭ്യാസ രംഗത്തെ പുതിയ കാഴ്ചപ്പാടുകള്‍ ചര്‍ച്ചചെയ്യും. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ അതിഥികള്‍ വിവിധ സെഷനുകളില്‍ സമ്മേളനത്തെ അഭിമുഖീരിക്കും. കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ജി ഗോപകുമാര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ ഖാദര്‍ മാങ്ങാട്, ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ അബ്ദുര്‍ റഹ് മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ എം അബ്ദുല്‍ മജീദ്, എ ഐ സി ടി ഇ അപ്പലറ്റ് അതോറിറ്റി അംഗവും എല്‍ ബി എസ് കോളജ് പ്രിന്‍്‌സിപ്പളുമായ ഡോ കെ എ നവാസ് തുടങ്ങിയവരും സമ്മേളനത്തിന് സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഇംഗ്ലീഷ് മീഡിയം പ്രിന്‍സിപ്പാള്‍ പ്രൊഫ. എം എം കബീര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എം എ അബ്ദുര്‍ റഹ്മാന്‍ തൃക്കരിപ്പൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി എ്ന്നിവര്‍ സംബന്ധിച്ചു.

കരിയര്‍ സെമിനാറിന് വെള്ളിയാഴ്ച തുടക്കമാവും

ദേളി സഅദിയ്യ സമ്മേളനത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ നടത്തുന്ന കരിയര്‍ കൗണ്‍സിലിംഗിനും സെമിനാറിനും വെള്ളിയാഴ്ച സമ്മേളന നഗരയില്‍ തുടക്കമാവും. പ്രമുഖ കരിയര്‍ കണ്‍സള്‍ട്ടന്റുകള്‍ സെഷന്‍ നേതൃത്വം നല്‍കും. കരിയര്‍ ഗുരു എം എസ് ജലീല്‍, ലാല്‍ മോഹന്‍ , അബ്ദുല്‍ ഖാദിര്‍ കരുവഞ്ചാല്‍ സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കും. വ്യക്തിഗത കൗണ്‍സില്‍, മനശാസ്ത്ര കൗണ്‍സിലിംഗ് എന്നിവയ്ക്കും നഗരിയില്‍ സൗകര്യമുണ്ടാവും.
സഅദിയ്യ സമ്മേളനത്തോടനുബന്ധിച്ച് രാജ്യാന്തര ബഹുമതികള്‍ നേടിയ പൂര്‍വ്വ വിദ്യാര്‍ഥികളെ ആദരിക്കും

Keywords:  Sa-adiya to Felicitate old students, Kasaragod, Jamia-Sa-adiya-Arabiya, Felicitated, Conference.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL