city-gold-ad-for-blogger
Aster MIMS 10/10/2023

തളങ്കരയിലെ പ്രഭാത നടത്തക്കാര്‍ സൂക്ഷിക്കുക, അപകടം നിങ്ങള്‍ക്ക് പിറകെ!

അനസ് കണ്ടത്തില്‍

തളങ്കര: (www.kasargodvartha.com 07/02/2016) തളങ്കരയില്‍ പ്രഭാതസവാരി നടത്തുന്നവര്‍ ഒന്ന് സൂക്ഷിക്കേണ്ടിയിരിക്കുന്നു. ശ്രദ്ധ ഒന്ന് പാളിയാല്‍ അത് വന്‍ അപകടമാകും ക്ഷണിച്ചുവരുത്തുക. തളങ്കരയില്‍ പ്രഭാത നടത്തത്തിനു വരുന്നവരില്‍ അധിക പേരും നടക്കാന്‍ ഉപയോഗിക്കുന്നത് തളങ്കരയെയും കീഴൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെയുള്ള റെയില്‍വേ പാലത്തെയാണ്. ചിലര്‍ പാലത്തില്‍ വെച്ച് തന്നെയാണ് കുനിഞ്ഞും നിവര്‍ന്നും തിരിഞ്ഞുമൊക്കെയുള്ള സാധാരണ വ്യായാമങ്ങളും ചെയ്യുന്നത്. കല്ലും മുള്ളും കുഴിയുമില്ലാത്ത നല്ല പരന്ന സമതലമോ, നല്ല കാറ്റ് കിട്ടുന്ന സ്ഥലമോ അല്ലെങ്കില്‍ നടക്കുന്നത് മറ്റാരും കാണേണ്ടെന്ന ധാരണയോ ആകാം  ചിലപ്പോള്‍ അവരെ പാലത്തില്‍ കയറ്റുന്നത്.

എന്നാല്‍ ഒരു ചെറിയ ശ്രദ്ധക്കുറവ് സംഭവിച്ചാല്‍ ഉണ്ടാകുന്ന അപകടം വളരെ വലുതാണ്. ട്രെയിനിന്റെ വേഗതമൂലമുള്ള കാറ്റു കൊണ്ടോ, കുറച്ചു സമയം നടന്നപ്പോള്‍ ഉണ്ടാകുന്ന ക്ഷീണം കൊണ്ടോ അല്ലെങ്കില്‍ വ്യായാമം ചെയ്യുമ്പോള്‍ ഒന്നു കാലിടറിയോ  വീണു പോയാല്‍ അതൊരു ദുരന്തമായി മാറും. ഒന്നുകില്‍ ചീറിപ്പാഞ്ഞു വരുന്ന ട്രെയിനിനു മുമ്പിലേക്ക് അല്ലെങ്കില്‍ പാലത്തിനു മുകളില്‍ നിന്നും താഴെയുള്ള ചന്ദ്രഗിരിപ്പുഴയുടെ ഓളങ്ങളിലേക്ക്. ഇതുവരെ അങ്ങനെയൊരു അപകടം നടന്നിട്ടില്ലെന്നു പറഞ്ഞാശ്വസിക്കാമെങ്കിലും, നടന്നതിനു ശേഷം വിലപിച്ചിട്ട് കാര്യമില്ലല്ലോ...? അപകടം മുന്നില്‍ കണ്ട് കൊണ്ടുള്ള, പാലത്തില്‍ വെച്ചുള്ള പ്രഭാത നടത്തത്തെക്കാള്‍ നല്ലത് അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് നടത്തം മാറ്റുകയല്ലേ..?

അതേസമയം നടക്കാന്‍ വരുന്നവര്‍ വിശാലമായ തളങ്കര കടവത്ത് പടിഞ്ഞാര്‍ റോഡും തളങ്കര പടിഞ്ഞാറിലെ കാസര്‍കോട് നഗരസഭ നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്കും ഉപയോഗിക്കുന്നവരുമുണ്ട്. പാര്‍ക്കിന്റെ ചുറ്റുമായി നിര്‍മ്മിച്ച ഇന്റര്‍ലോക്ക് നടപ്പാത പ്രഭാത നടത്തത്തിനു വരുന്നവര്‍ക്കും വൈകുന്നേരങ്ങളില്‍ നടക്കാന്‍ ഇറങ്ങുന്നവര്‍ക്കും വളരെ ആശ്വാസകരമാണ്.

അധികൃതര്‍ ഒന്നുകൂടി പരിശ്രമിച്ച് തളങ്കര കടവത്ത് മുതല്‍ തളങ്കര പടിഞ്ഞാര്‍ നെച്ചിപ്പടുപ്പ് വരെയുള്ള പ്രകൃതി കനിഞ്ഞു നല്‍കിയ  ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സുരക്ഷാ കൈവരിയോടു കൂടി ഇന്റര്‍ലോക്ക് നടപ്പാതയും ഇരിപ്പിടങ്ങളും സ്ഥാപിച്ചാല്‍ അത് എല്ലാതരം ജനങ്ങള്‍ക്കും വളരെ സഹായകരമാകും. പ്രഭാത നടത്തത്തിനു വരുന്നവര്‍ക്കും വൈകുന്നേരങ്ങളില്‍ കുടുംബ സമേതം സമയം ചെലവഴിക്കാന്‍ വരുന്നവര്‍ക്കും വളരെയേറെ പ്രയോജനപ്പെടും. തളങ്കരയുടെ വികസനത്തിനും സഞ്ചാരികളെ തളങ്കരയിലേക്ക് ആകര്‍ഷിക്കാനും  സാധിക്കും. എല്ലാത്തിലുമുപരി റെയില്‍വേ പാലത്തിനു മുകളില്‍ പ്രഭാത നടത്തത്തിനു പോകുന്നവരെ അപകടത്തില്‍ നിന്നും രക്ഷിച്ച് സുരക്ഷിതമായി താഴെ ഇറക്കാനെങ്കിലും സാധിക്കും.
തളങ്കരയിലെ പ്രഭാത നടത്തക്കാര്‍ സൂക്ഷിക്കുക, അപകടം നിങ്ങള്‍ക്ക് പിറകെ!

Keywords:  Thalangara, Kasaragod, Kerala, Morning Walk, Railway over bridge, Attention to Thalangara Morning Walkers.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL