city-gold-ad-for-blogger
Aster MIMS 10/10/2023

ഉദുമ ബാര സ്‌കൂള്‍ കെട്ടിടനിര്‍മാണത്തില്‍ സര്‍വ്വത്ര ക്രമക്കേട്; നിര്‍മാണപ്രവര്‍ത്തനം തടഞ്ഞ നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്‍കി

ഉദുമ: (www.kasargodvartha.com 01.12.2015) ആര്‍ എം എസ് എ സ്‌കീം പ്രകാരം രണ്ട് വര്‍ഷം മുമ്പ് ബാര ഗവ. യു പി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയ ശേഷം സ്‌കൂളിനുവേണ്ടി ആര്‍ എം എസ് എ ഫണ്ട് പ്രകാരം 84 ലക്ഷം രൂപ ചിലവിട്ട് നിര്‍മിക്കുന്ന കെട്ടിടവും പ്രഭാകരന്‍ കമ്മീഷന്‍ ഫണ്ടില്‍നിന്നും അനുവദിച്ച തുകയ്ക്ക് പണിയുന്ന മറ്റൊരു കെട്ടിടത്തിന്റേയും നിര്‍മാണത്തില്‍ സര്‍വ്വത്ര ക്രമക്കേടും അഴിമതിയും ഉണ്ടെന്ന് നാട്ടുകാരുടെ പരാതി. നിര്‍മാണപ്രവര്‍ത്തനം തടഞ്ഞ നാട്ടുകാര്‍ വിജിലന്‍സ് ഡി വൈ എസ് പിക്ക് പരാതി നല്‍കി.

കിഴക്കുഭാഗത്തുനിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണി ആരംഭിച്ച് ഒരു വര്‍ഷത്തോളം കഴിഞ്ഞു. രണ്ട് നിലകളുടെ കോണ്‍ക്രീറ്റ് പണി പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാമത്തെ കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയുടെ കോണ്‍ക്രീറ്റ് കഴിഞ്ഞദിവസാണ് പൂര്‍ത്തീകരിച്ചത്. രണ്ട് കെട്ടിടങ്ങളുടേയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഉദുമ പഞ്ചായത്തിന്റെ അസിസ്റ്റന്‍ഡ് എഞ്ചിനീയറും ഓവര്‍സീയറുമാണ്. ഇതുവരെയായി അസിസ്റ്റന്‍ഡ് എഞ്ചിനിയര്‍ ഈപണിയുടെ പുരോഗതി വിലയിരുത്തുന്നതിനോ ഗുണനിലവാരം ഉറപ്പാക്കുന്നതിനോ എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നുംതന്നെ ആവശ്യമായ രീതിയിലല്ല നടക്കുന്നത്. കെട്ടിട നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് പരിഗണിക്കുമെന്നും ക്രമക്കേടുകള്‍ ആവര്‍ത്തിക്കില്ലെന്നും കരാറുകാരന്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിര്‍മാണപ്രര്‍ത്തനമാണ് നടത്തിയതെന്ന്് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. കെട്ടിടത്തിന്റെ കല്ല് കെട്ടുന്നതില്‍പോലും ശ്രദ്ധ പുലര്‍ത്തിയിരുന്നില്ല. കല്ലുകെട്ടി മണിക്കൂറിനുള്ളില്‍തന്നെ തേപ്പും നടത്തുന്നു. ക്രമക്കേടുകള്‍ മറച്ചുവെക്കാനാണ് അങ്ങനെചെയ്യുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

കല്ലുകള്‍ക്കിടയിലെ വിടവുകള്‍പോലും നികത്തുകയോ പോയിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. മുന്തിയ ഇനം കല്ലിനുപകരം അരികും മൂലയും ഇല്ലാത്ത കല്ലുകള്‍ ഉപയോഗിച്ചാണ് മിക്കഭിത്തികളും നര്‍മിച്ചത്. അസി. എഞ്ചിനിയറെ പലതവണ പരാതി അറിയിച്ചിട്ടും അദ്ദേഹം സൈറ്റില്‍വന്ന് നിര്‍മാണപ്രവര്‍ത്തനം പരിശോധിച്ചിട്ടില്ല. നവംബര്‍ 29നാണ് രണ്ടാമത്തെ കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയുടെ കോണ്‍ക്രീറ്റ് ജോലി ആരംഭിച്ചത്. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ജോലി പിറ്റേദിവസം രാവിലെ നാല് മണിവരെ നീണ്ടുനിന്നിരുന്നു. 2500 ഓളംവിസ്തൃതിയിലുള്ള കോണ്‍ക്രീറ്റ് പണിക്ക് 20 ജോലിക്കാരാണ് ഉണ്ടായിരുന്നത്. വൈകിട്ട് ആറ് മണിയാകുമ്പോള്‍തന്നെ ജോലിക്കാരെല്ലാം ക്ഷീണിച്ച് വശംകെട്ടിരുന്നു. ഇതിന് ശേഷം കൃത്യമായ വെളിച്ചതിന്റെ സംവിധാനംപോലും ഇല്ലാതെയാണ് പണി തുടര്‍ന്നത്. ഇതേതുടര്‍ന്ന് നാട്ടുകാര്‍ ഇടപെടുകയായിരുന്നു.

കോണ്‍ക്രീറ്റ് പണിനടക്കുന്ന സമയം എഞ്ചിനീയറോ ഓവര്‍സീയറോ ഉത്തരവാദിത്വപ്പെട്ട മാറ്റാരെങ്കിലോ സ്ഥലത്തുണ്ടായിരുന്നില്ല. നാട്ടുകാര്‍ ഇടപ്പെട്ടതോടെ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലായ എഞ്ചിനീയര്‍ രാത്രി 12 മണിയോടെ ഓവര്‍സിയറോട് സ്ഥലത്തുചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. വെളിച്ചമില്ലാതെ ക്ഷീണിച്ച ജോലിക്കാര്‍ അവര്‍ക്ക് തോന്നിയരീതിയില്‍ യാതൊരു മാനദണ്ഡവുമില്ലാതെ പൂഴിയും സിമെന്റും ജില്ലിയും മിക്‌സ് ചെയ്ത് കോണ്‍ക്രീറ്റ് ജോലി തട്ടിക്കൂട്ടുകയായിരുന്നു.

നാട്ടുകാര്‍ പണിനിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സാങ്കേതികത്വംപറഞ്ഞ് പണി തുടരുകയായിരുന്നു. നാട്ടുകാര്‍ ലൈറ്റ് സംഘടിപ്പിച്ച് എത്തുമ്പോള്‍ ജോലിക്കാരെല്ലാം പൂഴിയില്‍ കിടന്നുറങ്ങുകയായിരുന്നു. മൂന്നോ നാലോ ആളുകള്‍ അവര്‍ക്ക് തോന്നിയ രീതിയില്‍ അനുപാദമോ മാനദണ്ഡമോ ഇല്ലാതെ സിമന്റ് ചേര്‍ത്ത് കോണ്‍ക്രീറ്റ് ജോലി തുടരുകയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും തികഞ്ഞ അനാസ്ഥയാണ് ഉണ്ടായിട്ടുള്ളത്. കരാറുകാരന്‍ എഞ്ചിനീയറേയും ഓവര്‍സീയറേയും സ്വാധീനിച്ചിരുന്നതുകൊണ്ടാണ് അവര്‍ സൈറ്റില്‍ പരിശോധനയ്ക്ക് വരാതിരുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അഴിമതിക്കും ക്രമക്കേടിനുമെതിരെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള പൗരസമിതിയാണ് വിജിലന്‍സിന് പരാതി നല്‍കിയിട്ടുള്ളത്.

കോണ്‍ക്രീറ്റ് ജോലി നടത്തുമ്പോള്‍ ഫിലിംഗ് നടത്താന്‍ ഉപയോഗിച്ച ഇരുമ്പ് കമ്പി കോണ്‍ക്രീറ്റിനോടൊപ്പം തറച്ചാണ് ജോലിക്കാരെല്ലാം പോയത്. ഇത് ദിവസങ്ങള്‍ കഴിഞ്ഞാണ് പിഴുതുമാറ്റിയത്.
ഉദുമ ബാര സ്‌കൂള്‍ കെട്ടിടനിര്‍മാണത്തില്‍ സര്‍വ്വത്ര ക്രമക്കേട്; നിര്‍മാണപ്രവര്‍ത്തനം തടഞ്ഞ നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്‍കി

Udma Bara School building construction: Complaint against irre...
ഉദുമ ബാര സ്‌കൂള്‍ കെട്ടിടനിര്‍മാണത്തില്‍ സര്‍വ്വത്ര ക്രമക്കേട്; നിര്‍മാണപ്രവര്‍ത്തനം തടഞ്ഞ നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്‍കിhttp://goo.gl/XMs5Hj
Posted by KasaragodVartha Updates on Monday, 30 November 2015

ഉദുമ ബാര സ്‌കൂള്‍ കെട്ടിടനിര്‍മാണത്തില്‍ സര്‍വ്വത്ര ക്രമക്കേട്; നിര്‍മാണപ്രവര്‍ത്തനം തടഞ്ഞ നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്‍കി

ഉദുമ ബാര സ്‌കൂള്‍ കെട്ടിടനിര്‍മാണത്തില്‍ സര്‍വ്വത്ര ക്രമക്കേട്; നിര്‍മാണപ്രവര്‍ത്തനം തടഞ്ഞ നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്‍കി

ഉദുമ ബാര സ്‌കൂള്‍ കെട്ടിടനിര്‍മാണത്തില്‍ സര്‍വ്വത്ര ക്രമക്കേട്; നിര്‍മാണപ്രവര്‍ത്തനം തടഞ്ഞ നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്‍കി

Keywords: Udma, Kasaragod, Kerala, School, Building, Bara Govt,. GUP School, Udma Bara School building construction: Complaint against irregularities

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL