city-gold-ad-for-blogger
Aster MIMS 10/10/2023

നൗഫല്‍ ബിന്‍ അബൂബക്കറിന് ജനസേവാ പുരസ്‌കാരം സമ്മാനിച്ചു

അബുദാബി: (www.kasargodvartha.com 29/12/2015) പ്രവാസി മലയാളിയായ നൗഫല്‍ ബിന്‍ അബൂബക്കറിന് അബുദാബി മഹാത്മാ ഗാന്ധി കള്‍ചറല്‍ ഫോറം ജനസേവാ പുരസ്‌കാരം സമ്മാനിച്ചു. ഗള്‍ഫിലും നാട്ടിലും നടത്തി വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്.

അബുദാബി മദീന സായിദ് ഷോപ്പിംഗ് സെന്റര്‍ പാര്‍ട്ടി ഹാളില്‍ നടന്ന കെ. കരുണാകരന്‍ അനുസ്മരണ ചടങ്ങിലാണ് കെ.പി.സി.സി വക്താവും മുന്‍ മന്ത്രിയുമായ പന്തളം സുധാകരന്‍, നൗഫല്‍ ബിന്‍ അബൂബക്കറിനു പുരസ്‌കാരം സമ്മാനിച്ചത്. തന്റെ വലതു കൈ കൊടുക്കുന്ന സഹായം ഇടതു കൈ പോലും അറിയരുത് എന്ന ചിന്താ ഗതിക്കാരനാണ് അദ്ദേഹം എങ്കിലും കഴിഞ്ഞ ഏതാനും നാളുകളിലെ അദ്ദേഹത്തിന്റെ നിശബ്ദ പ്രവര്‍ത്തനങ്ങള്‍ മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ വന്നപ്പോള്‍ ജീവകാരുണ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക് ഒരു പ്രോത്സാഹനം എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ജനസേവാ പുരസ്‌കാരം സമ്മാനിച്ചത് എന്ന് സംഘാടകര്‍ അറിയിച്ചു.

ചടങ്ങില്‍ മഹാത്മാ ഗാന്ധി കള്‍ചറല്‍ ഫോറം പ്രസിഡണ്ട് മൊയ്തീന്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബല്‍ സെക്രട്ടറി കുമ്പളത്ത് ശങ്കരപ്പിള്ള, കൊല്ലം ഡി.സി.സി പ്രസിഡണ്ട് എസ്. ശ്രീകുമാര്‍, മനോജ് പുഷ്‌കര്‍, ബാലകൃഷ്ണന്‍, നസീര്‍ ബി. മാട്ടൂല്‍, ഡോ. സുബൈര്‍ മേടമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.

നൗഫല്‍ ബിന്‍ അബൂബക്കറിന് ജനസേവാ പുരസ്‌കാരം സമ്മാനിച്ചു

Keywords : Abudhabi, Gulf, Felicitated, Award, Noufal Bin Aboobacker.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL