city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ പൂജ

കാസര്‍കോട്: (www.kasargodvartha.com 25/11/2015) കാസര്‍കോട് കെ എസ് ആര്‍ ടിസി ഡിപ്പോയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ പൂജനടത്തിയതായി പുറത്തുവന്നു. കഴിഞ്ഞ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മഹാനവമി ദിവസമാണ് കെ എസ് ആര്‍ ടിസി ഡിപ്പോയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ പൂജനടന്നത്. ആയുധപൂജയോടൊപ്പം ഗണപതി ഹോമവും പ്രേതബാധ ഒഴിപ്പിക്കുന്നതിനുള്ള പ്രത്യേക പൂജയുമാണ് നടത്തിയത്. അര്‍ധരാത്രി നടന്ന പൂജയുടെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്.

കെ എസ് ആര്‍ ടി സി ബസുകള്‍ സ്ഥിരമായി അപകടത്തില്‍പെടുന്നത് പ്രേതബാധയെതുടര്‍ന്നാണെന്ന് കടത്തിയതിനാലാണ് പൂജനടത്തിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഡി ടി ഒയുടെ സാന്നിധ്യത്തിലാണ് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പ്രത്യേകപൂജ നടന്നത്. നിരന്തരം വാഹനാപകടങ്ങള്‍ നടക്കുന്നതിന്റെ കാരണം അന്വേഷിച്ച് ചില ഡ്രൈവര്‍മാര്‍ ജോത്സ്യനെ സമീപിച്ചിരുന്നു. കെ എസ് ആര്‍ ടി സി ഡിപ്പോ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പ്രേതങ്ങളുടെ ശല്യം രൂക്ഷമാണെന്നും ഇവയെ ആവാഹിച്ച് ബന്ധിച്ചാല്‍മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാനാകുവെന്നും ജോത്സ്യന്‍ അറിയിച്ചു. തുടര്‍ന്നാണ് 20,000 ത്തോളം രൂപ ചിലവിട്ട് പൂജനടത്താന്‍ തീരുമാനിച്ചത്.

അതിനിടെ സംഭവം വിവാദമായതോടെ കെ എസ് ആര്‍ ടി സി എം ഡി ആന്റണി ചാക്കോ അന്വേഷണത്തിന് ഉത്തരവിട്ടു. കെ എസ് ആര്‍ ടി സിയുടെ വിജിലന്‍സ് വിഭാഗം സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. അതിനിടെ പൂജയില്‍ പങ്കെടുത്തത് സി പി എം - സി ഐ ടി യു പ്രവര്‍ത്തകരായ കെ എസ് ആര്‍ ടി സി ജീവനക്കാരാണെന്ന് ബി ജെ പി ആരോപിച്ചു. എന്നാല്‍ സംഘടനയില്‍പെട്ട ഒരാളും പൂജയില്‍ സംബന്ധിച്ചില്ലെന്നാണ് സി ഐ ടി യുവിന്റെ വിശദീകരണം.

കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ പൂജ


കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ പൂജhttp://goo.gl/m8cEg7
Posted by KasaragodVartha Updates on  Tuesday, 24 November 2015
Keywords: Pooja at midnight in Kasaragod KSRTC dippo for avoid ghost, Kasaragod, KSRTC, Kerala,

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL