city-gold-ad-for-blogger
Aster MIMS 10/10/2023

ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ 20-ാം വാര്‍ഷിക സമ്മേളനവും 'വെളിച്ചം' പദ്ധതി ഉദ്ഘാടനവും ഒക്‌ടോബര്‍ 11 ന് കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 09/10/2015) കേരളത്തില്‍ ജനകീയ ഖുര്‍ആന്‍ പഠന ഗവേഷണത്തിനുള്ള ആദ്യ സംരംഭമായ ഐ എസ് എം സംസ്ഥാന സമിതിക്ക് കീഴിലുള്ള ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിന്റെ 20-ാം വാര്‍ഷിക സമ്മേളനം ഒക്‌ടോബര്‍ 11 ഞായറാഴ്ച കാസര്‍കോട്ട് നടക്കും. മതഭേദമന്യേ എല്ലാവര്‍ക്കും ഖുര്‍ആന്‍ പഠിക്കാന്‍ അവസരം നല്‍കാന്‍ ക്യു എല്‍ എസിന്റെ കീഴില്‍ ആരംഭിക്കുന്ന 'വെളിച്ചം'പദ്ധതിയുടെ ലോഞ്ചിംഗും സമ്മേളനത്തോടനുബന്ധിച്ച് നടക്കും.

'ഖുര്‍ആന്‍ മാനവതയുടെ നേര്‍പഥം' എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്മേളനം ഭീകര - തീവ്രവാദ പ്രവര്‍ത്തനങ്ങളിലൂടെ ആഗോള തലത്തില്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്കെതിരെ ഇസ്‌ലാമിന്റെ സമാധാന സന്ദേശവും ഖുര്‍ആനിന്റെ മാനവിക ദര്‍ശനവും ഉയര്‍ത്തിക്കാട്ടി ഐ എസ് എം നടത്തുന്ന പ്രചാരണത്തിന്റെ പ്രഖ്യാപനം കൂടിയാകും.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും വര്‍ഗീയ ധ്രുവീകരണത്തിനുമെതിരെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി മതേതര വിശാല കൂട്ടായ്മ, ദാര്‍ശനിക സമ്മേളനങ്ങള്‍, സൗഹൃദ സദസ്സ്, വാര്‍ഡ് തല വട്ടമേശ സമ്മേളനം, സെമിനാറുകള്‍, സംസ്ഥാന തല സമാപന സമ്മേളനം എന്നിവ പ്രചാരണത്തിന്റെ ഭാഗമായി നടക്കും.

ഒക്‌ടോബര്‍ 11 ന് രാവിലെ 9.30 ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ക്യു എല്‍ എസ് 20-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ് യ ഖാന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്യാമള ദേവി, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ശ്രീകാന്ത് എന്നിവര്‍ പ്രസംഗിക്കും.

സുവനീര്‍ പ്രകാശനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിക്കും. ക്യു എല്‍ എസ് റാങ്ക് ജേതാക്കള്‍ക്ക് പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ അവാര്‍ഡുകള്‍ വിതരണം ചെയ്യും. കെ എന്‍ എം ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി മുഖ്യ പ്രഭാഷണം നടത്തും. 'വിചാരം' സെഷനില്‍ എന്‍ എം അബ്ദുല്‍ ജലീല്‍, പി എം എ ഗഫൂര്‍, മമ്മുട്ടി മുസ്‌ല്യാര്‍, ജാബിര്‍ അമാനി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

'ആസ്വാദനം' സെഷനില്‍ മുഹമ്മദ് ത്വയ്യിബ് സുല്ലമി അധ്യക്ഷത വഹിക്കും. നൗഷാദ് കാക്കവയല്‍, അബ്ദുല്‍ സലാം മുട്ടില്‍, ഇ വി അബ്ബാസ് സുല്ലമി, ഫൈസല്‍ നന്മണ്ട പ്രസംഗിക്കും. 'വെളിച്ചം' സെഷനില്‍ വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിക്കും. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ് യ തളങ്കര, മുഹമ്മദ് ഹാഷിം ആലപ്പുഴ സംബന്ധിക്കും.
ഖുര്‍ആന്‍ ഗവേഷണ സമ്മേളനത്തില്‍ ഡോ. അബ്ദുല്‍ മജീദ് മദനി, പ്രൊഫ. കെ പി സക്കറിയ്യ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 'നേര്‍പഥം' സെഷനില്‍ അല്ലാഹു ഖുര്‍ആനില്‍, വിശ്വാസവും നിര്‍ഭയത്വവും, ഖുര്‍ആനിലെ വിജ്ഞാനീയങ്ങള്‍, അറിവ് -ആവിഷ്‌ക്കാരം, മണ്ണ് മരം, മനുഷ്യന്‍- ഖുര്‍ആനിക ദര്‍ശനം, സ്ത്രീ സുരക്ഷയുടെ വേദ ദര്‍ശനം, പെണ്‍വായനയിലെ നെല്ലും പതിരും, ഖുര്‍ആന്‍ പഠനത്തിലെ സൈബര്‍ ലോകം, സഹിഷ്ണുതയുടെ ഖുര്‍ആന്‍ പാഠം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

അന്‍ഫസ് നന്മണ്ട, ഷാഹിദ് മുസ്‌ലിം ഫാറൂഖി, ഫൈസല്‍ ചക്കരക്കല്ല്, അഷ്‌ക്കര്‍ നിലമ്പൂര്‍, റാഫി പേരാമ്പ്ര, അബ്ദുല്‍ ജലീല്‍ മാമാങ്കര, പി കെ ഷബീബ്, മുസ്തഫ മദനി പുളിക്കല്‍, ഹാഫിസ് റഹ്മാന്‍ പുത്തൂര്‍, റിഹാസ് പുലാമന്തോള്‍, ഡോ. മുര്‍ശിദ് അസ്‌ലം, മുഹ്‌സിന്‍ കടലുണ്ടി, അജ്‌നാസ് നരിക്കുനി, സുലൈമാന്‍ ഫാറൂഖി, അത്വൂഫ മുനവ്വറ, നജ്‌റ മഹ്മൂദ്, ഡോ. ഫുഖാറലി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ചില്‍ഡ്രന്‍സ് മീറ്റില്‍ ഷാനവാസ് പറവന്നൂര്‍, അബ്ദുല്‍ ഖാദര്‍ കടവനാട്, ഡോ. ലബീദ് അരീക്കോട്, ജംഷീര്‍ ഫാറൂഖി, അബ്ദുര്‍ റഹ് മാന്‍ തിരൂര്‍ക്കാട്, വി കെ നൗഷാദ്, അബ്ദുല്‍ വഹാബ് തിരൂര്‍ക്കാട് എന്നിവര്‍ സംബന്ധിക്കും.

സമാപന സമ്മേളനത്തില്‍ ഐ എസ് എം വൈസ് പ്രസിഡന്റ് ജാഫര്‍ വാണിമേല്‍ അധ്യക്ഷത വഹിക്കും. മുന്‍ മന്ത്രി സി ടി അഹമ്മദലി, കെ കുഞ്ഞിരാമന്‍ എം എല്‍ എ, ഐ എസ് എം ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, അബ്ദുല്‍ ലത്വീഫ് കരുമ്പുലാക്കല്‍ എന്നിവര്‍ പ്രസംഗിക്കും.

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധേയ ചുവടുവെയ്പായി 1995 ല്‍ ആരംഭിച്ച ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിന് ഇന്ന് രാജ്യത്തും വിദേശത്തുമായി 2000 ത്തോളം ശാഖകളുണ്ട്. സമകാലിക വിഷയങ്ങളില്‍ ഖുര്‍ആനിക ഗവേഷണം ലക്ഷ്യമാക്കി ക്യു എല്‍ എസിനു കീഴില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഖുര്‍ആന്‍ റിസര്‍ച്ച് ആന്റ് സ്റ്റഡീസ് എന്ന സംരംഭത്തിന് ക്യു എല്‍ എസ് കോണ്‍ഫറന്‍സ് രൂപം നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് ഡോ. അബൂബക്കര്‍ (ചെയര്‍മാന്‍, ക്യൂ.എല്‍.എസ.് സംസ്ഥാന സംഗമ-സംഘാടകസമിതി), അബൂബക്കര്‍ സിദ്ദീഖ് മാക്കോട് (വര്‍ക്കിംഗ് കണ്‍വീനര്‍), പി. എം. എ. റഹൂഫ് (കണ്‍വീനര്‍, പ്രോഗ്രാം), എ എസ് മുഹമ്മദ് കുഞ്ഞി (കണ്‍വീനര്‍, മീഡിയ), നാസര്‍ അരിപ്ര (കണ്‍വീനര്‍, റിസപ്ഷന്‍), ഹബീബ് അട്ക്കത്ത്ബയല്‍ (ക്യൂ.എല്‍.എസ. കോ ഓഡിനേറ്റര്‍) എന്നിവര്‍ സംബന്ധിച്ചു.
ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ 20-ാം വാര്‍ഷിക സമ്മേളനവും 'വെളിച്ചം' പദ്ധതി ഉദ്ഘാടനവും ഒക്‌ടോബര്‍ 11 ന് കാസര്‍കോട്ട്

Keywords:  Kasaragod, Kerala, inauguration, Press meet, Press Club, Quran Learning school conference on 11th.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL