city-gold-ad-for-blogger
Aster MIMS 10/10/2023

കുമ്പളയില്‍ നിന്നും കാണാതായ അഞ്ച് വിദ്യാര്‍ത്ഥികളെ കുറിച്ച് വിവരം ലഭിച്ചു

കുമ്പള: (www.kasargodvartha.com 28/06/2015) കുമ്പളയില്‍ നിന്നും കാണാതായ അഞ്ച് കുട്ടികളെയും കുറിച്ച് പോലീസിന് വിവരം ലഭിച്ചു. സ്വിച്ച് ഓഫിലായിരുന്ന ഇവരില്‍ ഒരാളുടെ ഫോണ്‍ അല്‍പം മുമ്പ് പ്രവര്‍ത്തന ക്ഷമമായപ്പോഴാണ് പോലീസിന് ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞത്.

കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10-ാംക്ലാസ് വിദ്യാര്‍ത്ഥികളായ മുള്ളേരിയ വെള്ളപ്പാടിയിലെ അബ്ദുല്‍ കരീമിന്റെ മകന്‍ നൗഷാദ് (16), കുമ്പള പെര്‍വാഡിലെ മുഹമ്മദ് ഹനീഫയുടെ മകന്‍ മുര്‍ഷാദ് (17), ആരിക്കാടി കോട്ടയ്ക്ക് സമീപത്തെ മുഹമ്മദ് ഹനീഫയുടെ മകന്‍ മുഹമ്മദ് ഇര്‍ഷാദ് (17), കുമ്പള ബദരിയ നഗറിലെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഫയാസ് (16), ആരിക്കാടി ക്വാട്ടേഴ്‌സിലെ താമസക്കാരനായ യോഗേഷിന്റെ മകന്‍ ജിതേഷ് (16) എന്നിവരെ ശനിയാഴ്ച മുതല്‍ കാണാതായത്. സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് സ്‌കൂളിലേക്ക് പോയതായിരുന്നു അഞ്ചു പേരും.

തങ്ങള്‍ കുമ്പളയിലേക്ക് തിരിച്ചുവരുന്നുള്ളതായാണ് ഇവര്‍ പോലീസിനെ അറിയിച്ചത്. ഇവര്‍ ബന്ധുക്കളെയും ഇതിന് ശേഷം വിളിച്ചിരുന്നു. തങ്ങള്‍ വാഹനത്തിലാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നുമാണ് ബന്ധുക്കളോടും പറഞ്ഞത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കുമ്പളയില്‍ നിന്നും കാണാതായ അഞ്ച് വിദ്യാര്‍ത്ഥികളെ കുറിച്ച് വിവരം ലഭിച്ചു


Keywords :  Kasaragod, Kerala, Kumbala, Students, Police, Investigation, School,  Advertisement  Butterfly. 


കുമ്പളയില്‍ നിന്നും കാണാതായ അഞ്ച് വിദ്യാര്‍ത്ഥികളെ കുറിച്ച് വിവരം ലഭിച്ചു

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL