പിതാവ് ബൈക്കു വാങ്ങിക്കൊടുത്തില്ല; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍
Feb 26, 2015, 11:50 IST
ബദിയഡുക്ക: (www.kasargodvartha.com 26/02/2015) ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേള ബേരിഗയിലെ രാജ-വാരിജ ദമ്പതികളുടെ മകനും പെര്‍ഡാല നീര്‍ച്ചാല്‍ എം.എസ്.സി.എച്ച് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ പ്രദിപീനെ (14) യാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പ്രദീപ് പിതാവിനോട് ബൈക്ക് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബൈക്ക് വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ പ്രദീപ് പിതാവിനോട് പിണങ്ങിയിരുന്നു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ വീട്ടില്‍ ടി.വി കണ്ടുകൊണ്ടിരിക്കെ കുളിക്കാനെന്ന് പറഞ്ഞ് കുളിമുറിയിലേക്ക് പോയതായിരുന്നു പ്രദീപ്. ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് ഏക സഹോദരി വൈഷ്ണവി വാതില്‍ തട്ടിവിളിച്ചെങ്കിലും തുറന്നില്ല.
ഇതേ തുടര്‍ന്ന് സഹോദരി നിലവിളിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളും മറ്റും ഓടിയെത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ സാരിയുടെ കരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കുരുക്ക് അറുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ബദിയഡുക്ക പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

Pradeep (File Photo) |

Keywords: Kasaragod, Kerala, Badiyadukka, suicide, Student, father, Bike, Police, Deadbody, General-hospital, Student found dead hanged.
Advertisement:
Advertisement: