city-gold-ad-for-blogger
Aster MIMS 10/10/2023

സരിത കാസര്‍കോട്ടെത്തിയപ്പോള്‍ ജനം തടിച്ചുകൂടി

കാസര്‍കോട്:(www.kasargodvartha.com 18.12.2014) സരിത കാസര്‍കോട്ടെത്തിയപ്പോള്‍ ജനം തടിച്ചുകൂടി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് സരിത കാസര്‍കോട് ടൗണില്‍ ഇറങ്ങിയത്. പഴയ ബസ് സ്റ്റാന്‍ഡിലെ വസ്ത്രാലയത്തില്‍ സാരി വാങ്ങാന്‍ കയറിയ സരിതയെ സെയില്‍സ്മാന്‍ തിരിച്ചറിഞ്ഞതോടെ വിവരം കാട്ടുതീ പോലെ പടര്‍ന്നു. 

പിന്നീട് ജനം പഴയ ബസ് സ്റ്റാന്‍ഡിലേക്ക് ഒഴുകുകയായിരുന്നു. ബുധനാഴ്ച രാത്രി 7.30 മണിക്കായിരുന്നു സരിത കാസര്‍കോട്ടെത്തിയത്. ഫാന്‍സി ഇനത്തില്‍പെട്ട നാല് സാരി സരിത വാങ്ങി. കാസര്‍കോട്ടെ സെലക്ഷന്‍ കൊള്ളാമെന്നും സരിത കടയിലെ ജീവനക്കാരോട് പറയുകയും ചെയ്തു. ടാക്‌സി കാറിലാണ് സരിതയും കൂടെ ബന്ധുവും ഉണ്ടായിരുന്നത്. അരമണിക്കൂര്‍ ചെലവഴിച്ചശേഷം സരിത കോട്ടയത്തേക്ക് മടങ്ങി. 

ഇതിന് മുമ്പ് കാഞ്ഞങ്ങാട്ട് സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതയെ കോടതിയില്‍ കൊണ്ടുവന്നിരുന്നു. അന്നും വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. കേസിനുമുമ്പ് സരിത ടീം സോളാര്‍ കമ്പനിയുടെ പ്രതിനിധിയായി കാഞ്ഞങ്ങാട്ടും മറ്റും എത്തിയിരുന്നു. കാഞ്ഞങ്ങാട്ടെ കേസ് ഇതിനിടയില്‍ രമ്യമായി പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.

സരിത കാസര്‍കോട്ടെത്തിയപ്പോള്‍ ജനം തടിച്ചുകൂടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Kerala, Ladies-dress, Busstand, Court, Case, Car, Woman, Saritha S Nair in Kasaragod

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL