city-gold-ad-for-blogger
Aster MIMS 10/10/2023

കേരളപ്പിറവി: മലയാളത്തെ പ്രകീര്‍ത്തിച്ച് നാടെങ്ങും പരിപാടികള്‍

കാസര്‍കോട്: (www.kasargodvartha.com 01.11.2014) കേരളപ്പിറവിയുടെ 58-ാം വാര്‍ഷികം നാടെങ്ങും വൈവിധ്യമാര്‍ന്ന പരിപാടികളോടെ കൊണ്ടാടുന്നു. കേരളത്തെയും, മലയാള ഭാഷയേയും പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പരിപാടികളാണ് നാടെങ്ങും കൊണ്ടാടുന്നത്. ഭാഷയ്ക്ക് മികച്ച സംഭാവന നല്‍കിയ എഴുത്തുകാരെ ആദരിക്കല്‍, കവി സമ്മേളനം, സെമിനാറുകള്‍ തുടങ്ങിയ പരിപാടികള്‍ ജില്ലാ തലങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പുരസ്‌കാരം ലഭിച്ചതിന്റെ നിറവിലാണ് ഇത്തവണ കേരളപ്പിറവി കൊണ്ടാടുന്നത്. തുഞ്ചന്‍ പറമ്പ് അടക്കമുള്ള സ്ഥലങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി വിഷ്ണു നാരായണന്‍ നമ്പൂതിരിക്കാണ്.

കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച നടത്തുന്ന ശ്രേഷ്ഠ ഭാഷാ ദിനാഘോഷത്തില്‍ രണ്ട് എഴുത്തുകാരെ ആദരിക്കുന്നുണ്ട്. പടന്നക്കാട് കാര്‍ഷിക കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മലയാളം എഴുത്തുകാരന്‍ കെ.വി കുമാരന്‍, കന്നട കവി വി.ബി. കുളമര്‍വ എന്നിവരെയാണ് ആദരിക്കുന്നത്.

1956 നവംബര്‍ ഒന്നിന് പിറവിയെടുത്ത കേരളത്തിന്റെ 58-ാം പിറന്നാളാണ് ശനിയാഴ്ച ആഘോഷിക്കുന്നത്.
സാംസ്‌കാരിക സംഘടനകളുടേയും വിവിധ കലാ സമിതികളുടേയും ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. മഹിമ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് നാല് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ കാവ്യസായാഹ്നം നടത്തും. പ്രമുഖ കവികളും എഴുത്തുകാരും സംബന്ധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരളപ്പിറവിയെ അനുസ്മരിച്ചു കൊണ്ടുള്ള വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്. ചന്തേര ഇസത്തുല്‍ ഇസ്ലാം എ.യു.പി സ്‌കൂളില്‍ അമ്മ മലയാളം എന്ന പേരില്‍ ഒരുക്കിയ കേരളപ്പിറവി ദിനാഘോഷം ശ്രദ്ധേയമായി. സ്‌കൂള്‍ മുറ്റത്തൊരുക്കിയ അക്ഷര മരച്ചുവട്ടില്‍ 58 മെഴുകുതിരികള്‍ കത്തിച്ചു. കേരളത്തിന്റെ അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ കുട്ടികള്‍ തയ്യാറാക്കി. ക്വിസ് മത്സരവും നടന്നു.

കേരളപ്പിറവിയുടെ 58-ാം വാര്‍ഷികത്തിലും കാസര്‍കോട് ജില്ലയുടെ വടക്കന്‍ മേഖലകളില്‍ ഇനിയും മലയാളം കേറാമൂലകള്‍ ഏറെയാണ്. പല സ്‌കൂളുകളിലും മലയാളം പഠിക്കാനുള്ള സൗകര്യങ്ങള്‍ തന്നെയില്ല. കേരളപ്പിറവി വര്‍ഷത്തില്‍ തന്നെ സ്ഥാപിതമായ കാസര്‍കോട് ഗവ. കോളജില്‍ മലയാള ബിരുദ കോഴ്‌സ് കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. ബിരുദാനന്തര കോഴ്‌സ് ഇനിയും ആരംഭിച്ചിട്ടില്ല. ഭരണ ഭാഷ മലയാളമാക്കിയിട്ടും നമ്മുടെ പല ഓഫീസുകളില്‍ ഇപ്പോഴും സായിപ്പിന്റെ ഭാഷ തന്നെയാണ് അധികാരം കൈയ്യാളുന്നത്.
കേരളപ്പിറവി: മലയാളത്തെ പ്രകീര്‍ത്തിച്ച് നാടെങ്ങും പരിപാടികള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
സര്‍ക്കാരിനെ വെട്ടിലാക്കുമോ? ബാര്‍ മുതലാളിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ചാനലില്‍
Keywords: Kasaragod, Kerala, Keralapiravi-day, Malayalam, Language, Keralapiravi day marked, Office, course, College, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL