city-gold-ad-for-blogger
Aster MIMS 10/10/2023

വാട്‌സ് ആപ്പ് പ്രചരണം: ബഷീര്‍ വെള്ളിക്കോത്തിനെ മുസ്ലിം ലീഗ് യോഗത്തില്‍ പരസ്യമായി ശാസിച്ചു

കാസര്‍കോട്:(www.kasargodvartha.com 21.10.2014) വാട്‌സ് ആപ്പില്‍ പാര്‍ട്ടിയെയും നേതാക്കളെയും താഴ്ത്തിക്കെട്ടുന്ന രീതിയില്‍ പ്രചരണം നടത്തിയതിന് മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിനെ ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ പരസ്യമായി ശാസിച്ചു.

കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ചെവ്വാഴ്ച രാവിലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം പലഘട്ടങ്ങളില്‍ ബഹളത്തില്‍ മുങ്ങി. പ്രധാനമായും വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച ചെയ്യാനാണ് യോഗം ചേര്‍ന്ന്ത്.

പുതിയ പഞ്ചായത്ത് രൂപീകരിക്കുന്നതും വാര്‍ഡ് വിഭജനവും അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടിയുടെ അടിയന്തിര ശ്രദ്ധ പതിയണമെന്നാണ് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നത്. ഇതിനിടയിലാണ് കാഞ്ഞാങ്ങാട്ടെ വിവാദ ബാര്‍ പ്രശ്‌നം ചര്‍ചയ്ക്ക് വന്നത്.

ബാര്‍ വിഷയത്തില്‍ ജില്ലാ കമ്മിറ്റി എടുത്ത നിലപാട് തെറ്റാണെന്നും താന്‍ സ്വീകരിച്ച നിലപാട് ശരിയെന്നുമുള്ള രീതിയില്‍ ഇമേജുണ്ടാക്കി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ബഷീര്‍ വെള്ളിക്കോത്ത് ഷെയര്‍ ചെയ്യുകയായിരുന്നു.

കാഞ്ഞാങ്ങാട്ട് നിന്നുള്ള മുസ്ലിം ലീഗ് ജില്ലാ നേതാവ് എ.ഹമീദ് ഹാജിയുടെ വാദങ്ങള്‍ അംഗീകരിച്ചാണ് ജില്ലാ കമ്മിറ്റി ബാര്‍ വിഷയത്തില്‍ നിലപാട് സ്വീകരിച്ചതെന്നായിരുന്നു ബഷീര്‍ വെള്ളിക്കോത്ത് വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചത്.

സംഭവം വിവാദമായതോടെ ബഷീര്‍ വെള്ളിക്കോത്തിന് ജില്ലാ നേതൃത്വം ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. ബഷീര്‍ വെള്ളിക്കോത്ത് നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ഖേദപ്രകടനവും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബഷീര്‍ വെള്ളിക്കോത്തിനെ പ്രവര്‍ത്തക സമിതിയില്‍ പരസ്യമായി ശാസിക്കാന്‍ നേതൃത്വം തീരുമാനിച്ചത്.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി നല്‍കിയ രാജിക്കത്ത് പ്രവര്‍ത്തകസമിതി ചര്‍ചയ്‌ക്കെടുത്തില്ല. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുന്‍കൈ എടുത്ത് കല്ലട്ര മാഹിന്‍ ഹാജിയുമായി സംസാരിച്ച് രാജി തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് രാജി വിഷയം യോഗം ചര്‍ച്ച ചെയ്യാതിരുന്നത്.

അതിനിടെ മുസ്ലിം യൂത്ത് ലീഗിലും സമാനമായ വിവാദം നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി നേതാക്കളെയും മതപണ്ഡിതരെയും അപമാനിക്കുന്ന രീതിയില്‍ വാട്‌സ് ആപ്പില്‍ പ്രചരണം നടത്തിയ യൂത്ത് ലീഗ് നേതാവിനെതിരെ നടപടി സ്വീകരിക്കണമെന്ന് അടുത്ത ദിവസം ചേരുന്ന നേതൃയോഗത്തില്‍ ആവശ്യമുയരും. ഇക്കാര്യം യോഗം ചര്‍ച ചെയ്യുമെന്ന് ജില്ലാ നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ബദിയടുക്കയില്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തി അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ മൂന്നിന് കാസര്‍കോട് കളക്ട്രേറ്റ്‌ന് മുന്‍പില്‍ ധര്‍ണ്ണ നടത്താനും പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.


വാട്‌സ് ആപ്പ് പ്രചരണം: ബഷീര്‍ വെള്ളിക്കോത്തിനെ മുസ്ലിം ലീഗ് യോഗത്തില്‍ പരസ്യമായി ശാസിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Kerala, Muslim-league, Guest-house, Political Party, Social Networks, Panchayath, IUML Dist.working committee meeting held

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL