city-gold-ad-for-blogger
Aster MIMS 10/10/2023

എം.എസ്.എഫ് ഇടപെടല്‍ സഹായകമായി: കൊടിയമ്മ സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ എം.എല്‍.എ. 20 ലക്ഷം അനുവദിച്ചു

കുമ്പള:(www.kasargodvartha.com 16.09.2014) കാലപ്പഴക്കംമൂലം അപകടാവസ്ഥയിലായ കൊടിയമ്മ ഗവ. യു.പി. സ്‌കൂളിന്റെ പഴയ കെട്ടിടത്തിന് പകരം പുതിയ ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതിന് മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുര്‍ റസാഖിന്റെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിക്കുന്നതിന് എം.എല്‍.എ. ശൂപാര്‍ശ ചെയ്തു.

സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയിലാണെന്നും കെട്ടിടം നിര്‍മിക്കുന്നതിന് അടിയന്തിരമായ സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ്. കൊടിയമ്മ ശാഖ കമ്മിറ്റി ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എം.എസ്.എഫിന്റെ ഇടപെടല്‍ സ്‌കൂളിന് പുതിയ കെട്ടിടം ലഭ്യമാകാന്‍ സഹായകമായി.

പുതിയ കെട്ടിടം പണിയുന്നതിന് ഫണ്ട് അനുവദിച്ച പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ.യെ കൊടിയമ്മ ശാഖ എം.എസ്.എഫ്.- യൂത്ത് ലീഗ് സംയുക്ത യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് ശാക്കിര്‍ എം.എം.കെ. അധ്യക്ഷത വഹിച്ചു. ഐ. മുഹമ്മദ് റഫീക്, ജലീല്‍ പള്ളത്തിമാര്‍, ജംഷാദ് തോട്ടം, കലന്തര്‍ തോട്ടുംകര, സഹല്‍ ഊജാര്‍, ഇര്‍ഷാദ് കെ.പി., ശിഹാബ് എം.ഡി., ഫൈസല്‍ പള്ളിത്തിമാര്‍, മുഹാസ് എം.ബി., മുസ്തഫ കൊടിയമ്മ, ശാകിര്‍ പള്ളത്തിമാര്‍, മൂസമദാക്കം, ജാഫര്‍ ഊജാര്‍, നാസര്‍ പുിക്കട, ബാത്വിഷ ചെങ്കിനടുക്ക പ്രസംഗിച്ചു.

എം.എസ്.എഫ് ഇടപെടല്‍ സഹായകമായി: കൊടിയമ്മ സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ എം.എല്‍.എ. 20 ലക്ഷം അനുവദിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Kumbala, school, MLA, P.B. Abdul Razak, MSF, Fund, Building, Felicitation, kasaragod, Kerala, 20 lac for kodiyamma school 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL