city-gold-ad-for-blogger
Aster MIMS 10/10/2023

കാലവര്‍ഷം: ദേശീയപാതയില്‍ വാഹനാപകടം പതിവായി

കാസര്‍കോട്: (www.kasargodvartha.com 29.08.2014) നിര്‍ത്താതെ പെയ്യുന്ന മഴമൂലം ദേശീയപാതയില്‍ വാഹനാപകടം വര്‍ധിച്ചു. കാസര്‍കോട് മംഗലാപുരം ദേശീയപാതയിലാണ് അപകടം പതിവായത്. അശ്രദ്ധയും അമിത വേഗതയും അപകടത്തിന് കാരണമാകുന്നു.
ദേശീയപാതയിലെ കുഴികളും കന്നുകാലികള്‍ റോഡില്‍ അലഞ്ഞു തിരിയുന്നതും അപകടം വരുത്തുന്നു. വെളളിയാഴ്ച ജില്ലയില്‍ പലഭാഗത്തായി നിരവധി വാഹനാപകടങ്ങള്‍ ഉണ്ടായി.

പുലര്‍ച്ചെ ചൗക്കിയില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് കാറിന്റെ മുന്‍വശം തകര്‍ന്നിരുന്നു. വെളളിയാഴ്ച രാത്രി മൊഗ്രാല്‍ പുത്തൂര്‍  ടൗണില്‍ ഓട്ടോറിക്ഷയും ഇന്നോവ കാറും കൂട്ടിയിടിച്ച് നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റതാണ് ഒടുവിലുണ്ടായ അപകടം. കാസര്‍കോട് ഭാഗത്ത് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ എതിരെ വന്ന ഓട്ടോ റിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റിക്ഷയുടെ മുന്‍ഭാഗം തകര്‍ന്നു. അപകട മേഖല എന്ന മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച സ്ഥലത്താണ് അപകടമുണ്ടായത്.

അപകടങ്ങള്‍ പതിവായത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. വാഹനാപകടങ്ങള്‍ തടയാന്‍ ബോധവത്കരണ പരിപാടികള്‍ വ്യാപകമായി നടത്തുന്നുണ്ടെങ്കിലും അശ്രദ്ധമായ ഡ്രൈവിങ്ങ്  അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാലവര്‍ഷം: ദേശീയപാതയില്‍ വാഹനാപകടം പതിവായി

കാലവര്‍ഷം: ദേശീയപാതയില്‍ വാഹനാപകടം പതിവായി
കാലവര്‍ഷം: ദേശീയപാതയില്‍ വാഹനാപകടം പതിവായി
കാലവര്‍ഷം: ദേശീയപാതയില്‍ വാഹനാപകടം പതിവായി

Keywords : Kasaragod, Accident, Mogral Puthur, Car, Auto-rickshaw, Injured, Kerala, Rrain accident increases in National Highway. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL