city-gold-ad-for-blogger
Aster MIMS 10/10/2023

'ആഹ്ലാദം അലതല്ലിയ നിമിഷത്തില്‍ ചെറുവത്തൂര്‍ മേല്‍പ്പാലം തുറന്നു; പളളിക്കര മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കും'

ചെറുവത്തൂര്‍:(www.kasargodvartha.com 26.08.2014) കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ  പ്രത്യേകാനുമതി ലഭിച്ചാല്‍  നീലേശ്വരം പളളിക്കര  റെയില്‍വെ മേല്‍പ്പാലം നിര്‍മ്മാണം ഏറ്റവും വേഗം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചെറുവത്തൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം  നിര്‍വ്വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാതയില്‍ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്ന പളളിക്കരയില്‍ കൂടി മേല്‍പ്പാലം യാഥാര്‍ത്ഥ്യമായാല്‍ വടക്കെ മലബാറിന്റെ സമഗ്ര വികസനത്തിന് മുതല്‍കൂട്ടാവും, മേല്‍പ്പാലത്തിന് പ്രത്യേകാനുമതി  ലഭിക്കുന്നതിന് റെയില്‍വെ മന്ത്രാലയവുമായി ചര്‍ച്ച ചെയ്യും.

റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ്  കോര്‍പ്പറേഷനും റെയില്‍വേയും സംയുക്തമായി  നിര്‍മ്മിച്ച ചെറുവത്തൂര്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പൊതുമരാമത്ത്  മന്ത്രി വി.കെ ഇബ്രാഹിം  കുഞ്ഞ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഏറ്റെടുത്ത പാലങ്ങളുടെ  നിര്‍മ്മാണ പ്രവൃത്തികള്‍  സമയബന്ധിതമായി  പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. മേല്‍പ്പാലത്തിനായി  സ്ഥലം വിട്ടു നല്‍കിയ 27  കുടുംബങ്ങളിലെ  പ്രതിനിധികളെയും കരാറുകാരെയും പി. കരുണാകരന്‍ എം പി പൊന്നാട അണിയിച്ചു.

പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ പി.പി ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍,  കരകൗശല വികസന കോര്‍പ്പറേഷന്‍  ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍, മുന്‍ എംഎല്‍എ കെ.പി കുഞ്ഞിക്കണ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി. കാര്‍ത്ത്യായനി(ചെറുവത്തൂര്‍), എം ബാലകൃഷ്ണന്‍ (കയ്യൂര്‍-ചീമേനി), എ.വി രമണി (പിലിക്കോട്), എ.ജി.സി ബഷീര്‍(തൃക്കരിപ്പൂര്‍), സി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍(പടന്ന), പി.ശ്യാമള (വലിയപറമ്പ്), ടി. പത്മാവതി(കരിവെളളൂര്‍ പെരളം), ജില്ലാ പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ജനാര്‍ദ്ദനന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. സരോജിനി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി. പത്മിനി, ഇ. ബാലകൃഷ്ണന്‍, വികസനസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ മുനമ്പത്ത് ഗോവിന്ദന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

'ആഹ്ലാദം അലതല്ലിയ നിമിഷത്തില്‍ ചെറുവത്തൂര്‍ മേല്‍പ്പാലം തുറന്നു; പളളിക്കര മേല്‍പ്പാലം  യാഥാര്‍ത്ഥ്യമാക്കും'
ചെറുവത്തൂര്‍ റെയില്‍വെ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  നിര്‍വ്വഹിക്കുന്നു.  സമീപത്ത്  പൊതുമരാമത്ത്  വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം

'ആഹ്ലാദം അലതല്ലിയ നിമിഷത്തില്‍ ചെറുവത്തൂര്‍ മേല്‍പ്പാലം തുറന്നു; പളളിക്കര മേല്‍പ്പാലം  യാഥാര്‍ത്ഥ്യമാക്കും'

'ആഹ്ലാദം അലതല്ലിയ നിമിഷത്തില്‍ ചെറുവത്തൂര്‍ മേല്‍പ്പാലം തുറന്നു; പളളിക്കര മേല്‍പ്പാലം  യാഥാര്‍ത്ഥ്യമാക്കും'

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords: Railway overbridge, Cheruvathur, Inaugurated, Authorities, planning, Street lamps, Bridge, Minister, long-cherished, P. Karunakaran, MP, PWD Minister V.K. Ebhrahim Kunju, Minister in-charge of Railways in the State Aryadan Mohammed, P. Karunakaran, MP, and local MLAs

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL