city-gold-ad-for-blogger
Aster MIMS 10/10/2023

തലപ്പാടി കെ.സി. റോഡില്‍ വന്‍ അഗ്‌നിബാധ: 6 കടകള്‍ ചാമ്പലായി, 75 ലക്ഷത്തിന്റെ നഷ്ടം

മംഗലാപുരം: (www.kasargodvartha.com 25.07.2014) തലപ്പാടി കെ.സി. റോഡ് ജംഗ്ഷനിലുണ്ടായ വന്‍ അഗ്‌നി ബാധയില്‍ ആറ് കടകള്‍ കത്തി നശിച്ചു. 75 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഗ്‌നിബാധയുണ്ടായത്.

അബ്ദുല്‍ സത്താറിന്റെ ഉടമസ്ഥതയിലുള്ള സംസം ബേക്കറി, നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ഐഡിയല്‍ ബേക്കറി, എന്‍.എം. പോയിന്റ് മൊബൈല്‍ ആന്റ് കമ്പ്യൂട്ടര്‍ സര്‍വീസ്, മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കട, വസ്ത്രാലയം, മറ്റൊരു കട എന്നിവയാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിനു കാരണമെന്ന് സംശയിക്കുന്നു.

അബ്ദുല്‍ സത്താര്‍ പുലര്‍ച്ചെ പള്ളിയിലേക്കു പോവുമ്പോഴാണ് കടകളില്‍ നിന്നു തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സിനേയും പോലീസിനേയും അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് രാവിലെ ഏഴര മണിയോടെയാണ് എത്തിയത്. അപ്പോഴേക്കും കടകളെല്ലാം കത്തിയമര്‍ന്നിരുന്നു. ഉള്ളാള്‍ പോലീസ് കേസെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

തലപ്പാടി കെ.സി. റോഡില്‍ വന്‍ അഗ്‌നിബാധ: 6 കടകള്‍ ചാമ്പലായി, 75 ലക്ഷത്തിന്റെ നഷ്ടം

തലപ്പാടി കെ.സി. റോഡില്‍ വന്‍ അഗ്‌നിബാധ: 6 കടകള്‍ ചാമ്പലായി, 75 ലക്ഷത്തിന്റെ നഷ്ടം
തലപ്പാടി കെ.സി. റോഡില്‍ വന്‍ അഗ്‌നിബാധ: 6 കടകള്‍ ചാമ്പലായി, 75 ലക്ഷത്തിന്റെ നഷ്ടം
തലപ്പാടി കെ.സി. റോഡില്‍ വന്‍ അഗ്‌നിബാധ: 6 കടകള്‍ ചാമ്പലായി, 75 ലക്ഷത്തിന്റെ നഷ്ടം

Keywords:  Mangalore, Fire, Six shops, KC Road junction, Talapady, Rs 75 lac, Fire Force, Six shops gutted in fire, loss estimated at over Rs 75 lac.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL