city-gold-ad-for-blogger
Aster MIMS 10/10/2023

കോളജ് വിദ്യാര്‍ത്ഥിനിയോട് 'അഡ്ജസ്റ്റ് ചെയ്യാന്‍' ആവശ്യപ്പെട്ട അധ്യാപകനെതിരെ കേസ്


മംഗലാപുരം: (www.kasargodvartha.com 22.07.2014) ഒന്നാം വര്‍ഷ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. വാമഞ്ചൂറിലെ സെന്റ് റെയ്‌മോണ്ടസ് കോളജിലെ കന്നട അധ്യാപകന്‍ ഹരീഷ് ആചാര്യക്കെതിരെയാണ് മംഗലാപുരം റൂറല്‍ പോലീസ് കേസെടുത്തത്.

ബണ്ട്വാള്‍ സ്വദേശിയാണ് ഹരീഷ് ആചാര്യ. ഏതാനും ദിവസം മുമ്പ് കോളജില്‍ ഹരീഷിന്റെ ചേംബറിലെത്തിയ വിദ്യാര്‍ത്ഥിനിയോട് അധ്യാപകന്‍ മോശമായി സംസാരിച്ചുവെന്നാണ് കേസ്. താനുമായി അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ കൂടുതല്‍ മാര്‍ക്ക് തരാമെന്ന് അധ്യാപകന്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു.


പെണ്‍കുട്ടി വീട്ടില്‍ സംഭവം പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അധ്യാപകന്റെ മോശം പെരുമാറ്റത്തില്‍ മനംനൊന്ത പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമം 354, 509, 116, 306 വകുപ്പുകള്‍ പ്രകാരമാണ് ഹരീഷ് ആചാര്യക്കെതിരെ പോലീസ് കേസെടുത്തത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് പോസ്‌കോ നിയമപ്രകാരം 11,12,16 വകുപ്പുകള്‍ ചേര്‍ത്തും പോലീസ് കേസെടുത്തു.

കോളജ് വിദ്യാര്‍ത്ഥിനിയോട് 'അഡ്ജസ്റ്റ് ചെയ്യാന്‍' ആവശ്യപ്പെട്ട അധ്യാപകനെതിരെ കേസ്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also read:
ഗാസ റിപോര്‍ട്ട്; അല്‍ ജസീറ മാപ്പുപറയണമെന്ന് യുഎഇ
Keywords : Mangalore, Rural Police, Registered, Case, PUC Lecturer, Charges, Harassment, College, Student, Teacher, Case, Arrest, Police, PUC lecturer booked for sexual harassment.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL