ഉത്സവാന്തരീക്ഷത്തില്‍ കാസര്‍കോട് ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ആരോഗ്യകേരളം തേജസ്വിനി എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയില്‍ ഉള്‍പെടുത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ചികിത്സയ്ക്കായി രോഗികള്‍ മംഗലാപുരത്തെന്നല്ല, എവിടെ പോകുന്നതിലും തെറ്റൊന്നുമില്ലെന്നും എന്നാല്‍ ചികിത്സാ സൗകര്യം അവരുടെ സമീപത്തുതന്നെ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാറിന്റെ ദൗത്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശനിയാഴ്ച രാവിലെ ആശുപത്രി കോംപൗണ്ടില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷതവഹിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളിലെ ഫിസിയോ തെറാപ്പി യൂണിറ്റുകളുടെ ഉദ്ഘാടനം കൃഷിമന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിച്ചു.

ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സ്വാഗതം പറഞ്ഞു. ഡി.എം.ഒ. ഡോ. പി. ഗോപിനാഥന്‍ ഡയാലിസിസ് സെന്റര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ശുക്കൂര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം. പ്രദീപ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

നിലവില്‍ ജില്ലയില്‍ ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികള്‍ മറ്റു ജില്ലകളിലേയും മംഗലാപുരത്തേയും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. പുതുതായി തുറന്ന ഡയാലിസിസ് സെന്ററില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായും മറ്റുരോഗികള്‍ക്ക് നാമമാത്രമായ തുക ഈടാക്കിയും ഡയാലിസിസ് സൗകര്യം ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും എന്‍ഡോ സള്‍ഫാന്‍ പുനധിവാസ സെല്ലും സംയുക്തമായി ആരംഭിച്ച ഡയാലിസിസ് സെന്ററില്‍ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഏര്‍പെടുത്തിയിരിക്കുന്നത്.
 Kasaragod, Oommen Chandy, General-hospital, Dialysis Centre, inauguration, A.P. Anilkumar

 Kasaragod, Oommen Chandy, General-hospital, Dialysis Centre, inauguration, A.P. Anilkumar

 Kasaragod, Oommen Chandy, General-hospital, Dialysis Centre, inauguration, A.P. Anilkumar

 Kasaragod, Oommen Chandy, General-hospital, Dialysis Centre, inauguration, A.P. Anilkumar

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Oommen Chandy, General-hospital, Dialysis Centre, inauguration, A.P. Anilkumar, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Post a Comment

Previous Post Next Post