ചെര്‍ക്കളയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; 10 പേര്‍ക്കെതിരെ കേസ്

ചെര്‍ക്കള: ചെര്‍ക്കളയില്‍ വിവാഹ സംഘം സഞ്ചരിക്കുകയായിരുന്ന ബസിനും രണ്ട് കാറുകള്‍ക്കും നേരെ കല്ലേറ്. ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ 10 പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.

പൊവ്വലിലെ വരന്റെ വീട്ടില്‍ നിന്ന് കുണിയയിലെ വധുവിന്റെ വീട്ടിലേക്ക് വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസിനും എര്‍ട്ടിഗ കാര്‍, നാനോ കാര്‍ എന്നിവയ്ക്കും നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ പൊവ്വലിലെ റഫീഖിന് (29) പരിക്കേറ്റു. ഇയാളുടെ പരാതിയിലാണ് ഹാരിസ്, ഷഫീഖ് എന്ന അക്തര്‍, ഷരീഫ്, ഷഫീഖ് തുടങ്ങിയവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

പൊവ്വലിലെ യൂസുഫിന്റെതാണ് കല്ലേറുണ്ടായ നാനോകാര്‍. റഫീഖിനോടുള്ള മുന്‍ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Car, Bus, Kerala, Kasaragod, Stone Pelting, Bus, Case, Cherkala, Malayalam News

Car, Bus, Kerala, Kasaragod, Stone Pelting, Bus, Case, Cherkala, Malayalam News

Also read:
ആശ്രിത നിയമനം: ഭര്‍ത്താവിനെ 9 വര്‍ഷം പൂട്ടിയിട്ട ഭാര്യയ്ക്കും മകനുമെതിരെ കേസ്

Keywords: Car, Bus, Kerala, Kasaragod, Stone Pelting, Bus, Case, Cherkala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Post a Comment

Previous Post Next Post