city-gold-ad-for-blogger
Aster MIMS 10/10/2023

ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

കോഴിക്കോട്: അന്തരിച്ച കാസര്‍കോട് ഖാസി ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരുടെ അനുശോചന പ്രവാഹം. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഖാസിയുടെ മരണ വിവരമറിഞ്ഞ് വെളിമുക്കിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വെളിമുക്ക് വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് മൃതദേഹം ഖബറടക്കുന്നത്. സമസ്തയുടെയും സമുദായത്തിന്റെയും ഉന്നതരായ നേതാക്കളല്ലാം അദ്ദേഹത്തില്‍ നിര്യാണത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.

സഹപ്രവര്‍ത്തകന്റെ നഷ്ടം

-സി. കോയക്കുട്ടി മുസ്‌ലിയാര്‍

എന്റെ കൂടെപ്പിറപ്പ് പോലെ ഒന്നിച്ച് പതിറ്റാണ്ടുകള്‍ സമസ്തയുടെ സംഘടനാ തലങ്ങളില്‍ പ്രവര്‍ത്തിച്ചു വന്ന ബാവ മുസ്‌ലിയാരുടെ മരണം ഏറെ വേദനാ ജനകമാണെന്ന് സമസ്ത പ്രസിഡണ്ട് സി.കോയക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.

നിസ്വാര്‍ത്ഥതയുടെ പ്രതീകം

-ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

കളങ്കമില്ലാത്ത സേവനവും, നേതൃത്വവും നല്‍കി സമുദായത്തിന് മഹത്തായ നേതൃത്വം നല്‍കിയ ബാവ മുസ്‌ലിയാരുടെ വിയോഗം വര്‍ത്തമാന കാലത്ത് ഏറെ നഷ്ടമാണ് വരുത്തിവെച്ചതെന്ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.

അത്താണി നഷ്ടമായി

-പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സര്‍വ സ്വീകാര്യനായ ഒരത്താണിയായിരുന്നു ബാവ മുസ്‌ലിയാര്‍. പ്രശ്‌ന സങ്കീര്‍ണ കാലഘട്ടങ്ങളില്‍ സമസ്തക്ക് മഹത്തായ നേതൃത്വം നല്‍കിയ ബാവ മുസ്‌ലിയാരെ ചരിത്രമെന്നും നന്ദിയോടെ ഓര്‍ക്കുമെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.

വിദ്യാഭ്യാസ വിചക്ഷണനായ നേതാവ്

-കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍

കാല്‍നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ ബോര്‍ഡിന്റെ മഹാവിപ്ലവം അവിസ്മരണീയമാണ്. നിരവധി പരിഷ്‌കരണങ്ങളും മാറ്റങ്ങളും ഉണ്ടായി കാലിക സമൂഹവുമായി ബന്ധിപ്പിച്ചു വിദ്യാഭ്യാസ വിചക്ഷണനായിരുന്നു ബാവ മുസ്‌ലിയാരെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ പ്രസ്താവിച്ചു.

ഒരു പക്വമതിയായ കാരണവരുടെ നഷ്ടം

-പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍

എടുത്തുചാട്ടമോ, അമിതാവേശമോ കാണിക്കാതെ സംഘടനയേയും, സമുദായത്തെയും പക്വമായി നയിക്കാന്‍ കഴിഞ്ഞിരുന്ന അത്യപൂര്‍വ നേതൃത്വമായിരുന്ന ബാവ മുസ്‌ലിയാരെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍ പറഞ്ഞു.

മുഅല്ലിം സമൂഹത്തെ സ്‌നേഹിച്ച നേതാവ്

-സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍

മുഅല്ലിം സമൂഹത്തോട് കരുണയും സ്‌നേഹവും കാണിക്കുകയും അവരുടെ സേവനം വിലമതിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു ബാവ മുസ്‌ലിയാരെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അനുസ്മരിച്ചു.

വഴികാട്ടിയായ നേതാവ്
ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
-പിണങ്ങോട് അബൂബക്കര്‍

വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസിലെ സേവകരോട് സ്വന്തം സന്താനങ്ങളോടെന്ന പോലെ പെരുമാറുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന ബാവ മുസ്‌ലിയാരുടെ ആകസ്മിക അന്ത്യം ഏറെ ദുഖഃകരമാണ്. ഓഫീസിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും നിരീക്ഷിക്കുകയും, നിയന്ത്രിക്കുകയും, ജീവനക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ പ്രത്യേക താല്‍പര്യം കാണിക്കുകയും ചെയ്തു വന്നിരുന്ന ബാവ മുസ്‌ലിയാരുടെ മരണം എറെ പ്രയാസപ്പെടുത്തുന്നതായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ പറഞ്ഞു. 

ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണം തീരാ നഷ്ടം

-യു.എം അബ്ദുര്‍ റഹ്മാന്‍ മൗലവി

സമസ്ത കേരള മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ട്രഷററുമായ കാസര്‍കോട് ഖാസി ബാവ മുസ്ലിയാരുടെ വിയോഗം സമസ്തക്കും സമുദായത്തിനും തീരാ നഷ്ടമാണെന്ന് സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും എം.ഐ.സി ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുര്‍ റഹ്മാന്‍ മൗലവി.

Keywords : Kasaragod, T.KM Bava Musliyar, Kerala, Obituary, Quazi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL