city-gold-ad-for-blogger
Aster MIMS 10/10/2023

സുപ്രീംകോടതി നിര്‍ദേശിച്ച വേതനം മുഴുവന്‍ പ്രീപ്രൈമറി ടീച്ചര്‍മാര്‍ക്കും നല്‍കണം

കാസര്‍കോട്: പ്രീപ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും സുപ്രീം കോടതി നിര്‍ദേശിച്ച ശമ്പളം മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കണമെന്ന് പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വര്‍ധിപ്പിച്ച ശമ്പളം നല്‍കുന്നത്.

അസോസിയേഷന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ടീച്ചര്‍മാര്‍ക്ക് 5,000 രൂപയും ഹെല്‍പ്പര്‍ക്ക് 3,500 രൂപയും നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇത് നടപ്പാക്കുന്നതിന് പകരം സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ കീഴ്‌ക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ശക്തമായ താക്കീത് നല്‍കുകയാണ് സുപ്രീം കോടതി ചെയ്തത്. 

കോടതി ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സാമ്പത്തിക സഹായം മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാക്കുക, ടീച്ചര്‍മാരെയും ആയമാരെയും സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, ജോലി സ്ഥിരത ലഭ്യമാക്കുക, പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന്‍ നേതൃത്വത്തില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ ഏപ്രില്‍ ഒന്നു മുതല്‍ സമരം ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള 25 പ്രതിനിധികള്‍ 11, 12 തീയതികളിലെ സമരത്തില്‍ പങ്കെടുക്കും.

അധ്യാപികമാര്‍ക്കും ആയമാര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച വേതനം മുഴുവനും നല്‍കാതെ ചില പി.ടി.എ കമ്മിറ്റികളുടെ നിര്‍ദേശ പ്രകാരം ഹെഡ്മാസ്റ്റര്‍മാര്‍ തടഞ്ഞ് വെക്കുകയാണെന്നും ഭാരവാഹികള്‍ പരാതിപ്പെട്ടു. തുച്ഛമായ വേതനത്തില്‍ നിന്നും കൈയ്യിട്ട് വാരുന്ന പി.ടി.എ കമ്മിറ്റികളുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും നടപടിതിരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ രക്ഷാധികാരി വി.പി. ജാനകി, ജില്ലാപ്രസിഡന്റ് പി. നിമ്മി, സെക്രട്ടറി കെ.വി ആശ, ട്രഷറര്‍ ഇ.വി. ഗീത എന്നിവര്‍ പങ്കെടുത്തു.

സുപ്രീംകോടതി നിര്‍ദേശിച്ച വേതനം മുഴുവന്‍ പ്രീപ്രൈമറി ടീച്ചര്‍മാര്‍ക്കും നല്‍കണം

Keywords:  Press Meet, Teachers, Headmaster, Strike, High-Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL