city-gold-ad-for-blogger
Aster MIMS 10/10/2023

ജി.എച്ച്.എസ്.എസ് പൂര്‍വ-വിദ്യാര്‍ത്ഥി കുടുംബമേളയ്ക്ക് സംഘാടക സമിതിയായി

ജി.എച്ച്.എസ്.എസ് പൂര്‍വ-വിദ്യാര്‍ത്ഥി കുടുംബമേളയ്ക്ക് സംഘാടക സമിതിയായി
കാസര്‍കോട്: ഡിസംബര്‍ എ­ട്ടിന്  നടത്താന്‍ നിശ്ചയിച്ച കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുടുംബമേളയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പൂര്‍വ വിദ്യാര്‍ത്ഥിയും നഗരസഭാ ചെയര്‍മാനുമായ ടി.ഇ. അബ്ദുല്ല ചെയര്‍മാനായിക്കൊണ്ട് ഒരു സംഘാടക സമിതിക്ക് രൂപം നല്‍കി. മുന്‍കാല അധ്യാപകരെ ആദരിക്കല്‍, പൂര്‍വ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികള്‍, ഓര്‍മിക്കാന്‍ ഒത്തിരിനേരം എന്നിവയടക്കം കുടുംസംഗമ സായാഹ്നം വിവിധ പരിപാടികളോടെ നടത്താന്‍ തീരുമാനമായി.

എ എസ് മുഹമ്മദ്കുഞ്ഞി (വര്‍ക്കിങ് ചെയര്‍മാന്‍), അഡ്വ. നാരായണന്‍ നായര്‍, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, മാധയ്യ ഷെട്ടി, ഡോ.എ. എം. കുഞ്ഞി, മൂസ ബി ചെര്‍ക്കള, കെ. എം. രവീന്ദ്രന്‍, എം. കെ. അബ്ദുല്‍ ലത്തീഫ്  (വൈസ് ചെയര്‍മാന്മാര്‍), അഹമദ് വിദ്യാനഗര്‍ (ജന. കണ്‍വീനര്‍), മജീദ് കൊല്ലമ്പാടി, കെ. എം. ഷാഫി, പ്രദീപ് കുമാര്‍ എന്നിവര്‍ കണ്‍വീനര്‍മാരായും ഒരു സംഘാടക സമിതി രൂപീകരിച്ചു.

അഡ്വ. സി.എന്‍. ഇബ്രാഹിം, ഹാഷിം നുള്ളിപ്പാടി, ഹുസൈന്‍ സിറ്റിസണ്‍, കെ. എച്ച്. മുഹമ്മദ്, ബാലകൃഷ്ണന്‍ ചെര്‍ക്കള, ടി. എ. അബൂബക്കര്‍, ഇബ്രാഹിം ചെര്‍ക്കള എന്നിവരടങ്ങിയ പ്രോഗ്രാം കമ്മിറ്റിയും, അബ്ബാസ് മലബാര്‍, ടി.എ. മഹമൂദ്, അബ്ദുല്‍ ഖാദര്‍ ബെസ്റ്റോള്‍, ഉമേഷ് ഷെട്ടി, പി. എ. എം. ഷാഫി, അബ്ദുല്‍ ഷുക്കൂര്‍, കുട്ടിയാനം മുഹമ്മദ്കുഞ്ഞി എന്നിവടങ്ങിയ ഫുഡ് ആന്റ് റിസപ്ഷന്‍ കമ്മിറ്റിയും രൂപികൃതമായി. സംഘടനാ ട്രഷറര്‍ കെ നാഗേഷ് ഷെട്ടി സംഘാടക സമിതിയുടെയും ട്രഷററായിരിക്കും.

എ.എസ് മുഹമ്മദ്കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ റഹ്മാന്‍ തായലങ്ങാടി, ടി.ഇ. അബ്ദുല്ല അഡ്വ. സി.എന്‍. ഇബ്രാഹിം, അഡ്വ. നാരായണന്‍ നായര്‍, തുടങ്ങിയവര്‍ ചര്‍ചയില്‍ പങ്കെടുത്തു സംസാരിച്ചു. അഹമദ് വിദ്യാനഗര്‍ സ്വാഗതവും നാഗേഷ് ഷെട്ടി നന്ദിയും പറഞ്ഞു.

Keywords: Old, Students, Meet, GHSS Kasaragod, Family meet, T.E.Abdulla, Kerala, Kasaragod, Malayalam news

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL