Deepti Sharma | വനിതാ ടി20 ലോകകപ്പ്: ജീവിതത്തെ മാറ്റിമറിച്ച ത്രോ; ദീപ്തി ശര്‍മ ടീമിലെത്തിയത് ഒരു സിനിമാക്കഥ പോലെ
Feb 7, 2023, 21:18 IST
കേപ്ടൗണ്‍: (www.kasargodvartha.com) വനിതാ ലോകകപ്പിന് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ വലിയ പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ആദ്യ ഗ്രൂപ്പ് ലീഗ് മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഫെബ്രുവരി 12ന് കേപ്ടൗണില്‍ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ഇന്ത്യയുടെ ഏറെ പ്രതീക്ഷയുള്ള താരങ്ങളിലൊരാളാണ് ദീപ്തി ശര്‍മ.
ആഗ്രയിലെ ഒരു സാധാരണ കുടുംബത്തില്‍ പെട്ട ദീപ്തി ശര്‍മ്മ, താന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്ന് കുട്ടിക്കാലത്ത് ഒരിക്കലും കരുതിയിരുന്നില്ല. ക്രിക്കറ്റിലേക്കുള്ള വരവ് യാദൃശ്ചികമായിരുന്നു. ദീപ്തിയുടെ മൂത്ത സഹോദരന്‍ സുമിത് ശര്‍മ ക്രിക്കറ്റ് താരമായിരുന്നു. ഒരു ദിവസം സുമിത് അവളെയും കൂട്ടി സ്റ്റേഡിയത്തിലേക്ക് പോയി. സുമിത് കളിക്കുന്നതിനിടെ ഒരു പന്ത് ദീപ്തിയുടെ അടുത്തെത്തി. പന്ത് തിരികെ നല്‍കാന്‍ സഹോദരന്‍ ആവശ്യപ്പെട്ടപ്പോള്‍, ദീപ്തി 50 മീറ്റര്‍ അകലെ നിന്ന് എറിഞ്ഞ പന്ത് നേരെ പോയി സ്റ്റമ്പില്‍ തട്ടി.
ഇതിനിടെ കളത്തിലുണ്ടായിരുന്ന ഇന്ത്യന്‍ വനിതാ ടീമിന്റെ സെലക്ടര്‍ ഹേംലത കാലെയുടെ കണ്ണില്‍ ദീപ്തി പെട്ടു. 'സഹോദരിക്ക് ക്രിക്കറ്റ് പരിശീലിപ്പിക്കുക, അവള്‍ തീര്‍ച്ചയായും ഒരു ദിവസം ഇന്ത്യക്ക് വേണ്ടി കളിക്കും', ഹേംലത കാലെ സുമിത്തിനോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് ദീപ്തിക്ക് വീട്ടില്‍ നിന്ന് ക്രിക്കറ്റ് കളിക്കാന്‍ അനുമതി ലഭിച്ചത്. ഓള്‍റൗണ്ടര്‍ ദീപ്തി ഓഫ് സ്പിന്നറായാണ് അരങ്ങേറ്റം കുറിച്ചത്. 2014 നവംബര്‍ 28-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.

Keywords: Latest-News, World, ICC-T20-Women’s-World-Cup, Sports, Cricket, Top-Headlines, Deepti Sharma Profile.
< !- START disable copy paste -->