city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസ് തലപ്പത്ത് അഴിച്ചുപണിവേണം; ശ്രീകാന്ത്, ബിജെപി ഏകദിന നിരാഹാരസമരം ജനുവരി 22ന്

കാസര്‍കോട്:(www.kasargodvartha.com 20/01/2018) ജില്ലയില്‍ നിരന്തമായി സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പോലീസ് തലപ്പത്ത് അഴിച്ചുപണി ആവശ്യമാണെന്ന് ബിജെപി ജില്ലാ പ്രസിണ്ട് അഡ്വ. കെ ശ്രീകാന്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കവര്‍ച്ചയും, കൊലപാതകങ്ങളും കൂടിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വീട്ടമ്മമാര്‍ ഭയപ്പാടിലാണ് വീടുകളില്‍ കഴിയുന്നത്. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണപരാജയമാണ് ഇതിന് കാരണം.

നിഷ്‌കളങ്കരായ വീട്ടമ്മമാര്‍ നിരന്തരമായി കൊല്ലപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ജില്ലാ സന്ദര്‍ശിക്കാനും കേസ് അന്വേഷണങ്ങളില്‍ വീഴ്ച വരുത്തിയിട്ടുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റാനും, കേസ് അന്വേഷണ അട്ടിമറിയെകുറിച്ച് അന്വേഷണം നടത്താനും തയ്യാറാകണം. പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകി, പൊടവടുക്കത്ത് ലീല, പുലിയന്നൂരിലെ ജാനകി ടീച്ചര്‍, ചെക്കിപ്പള്ളത്ത് സുബൈദ എന്നിവര്‍ കോല്ലപ്പെട്ടു. ഇതെല്ലാം വീടുകയറിയാണ് കൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത്.

പോലീസ് തലപ്പത്ത് അഴിച്ചുപണിവേണം; ശ്രീകാന്ത്,  ബിജെപി ഏകദിന നിരാഹാരസമരം ജനുവരി 22ന്

ലീലയുടെ കൊലപാതകത്തില്‍ പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയാണ് ചെയ്തത്. മറ്റു കേസുകളില്‍ പോലീസ് അന്വേഷണം പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ് പ്രതികള്‍ക്കായി പോലീസ് ഇരുട്ടില്‍ തപ്പുകയും, പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്. പ്രതികളെ പിടികൂടുന്നതില്‍ വലിയ രീതിയിലുള്ള കുറ്റകരമായ അനാസ്ഥയാണ് പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്.

ആറ് മാസത്തിനിടയില്‍ 121 ലധികം വീടുകള്‍ കവര്‍ച്ചയ്ക്കിരയായി. 10 ലധികം കേസുകളില്‍ മാത്രമാണ് പ്രതികളെന്ന് പറഞ്ഞ് ചിലരെയെങ്കിലും പിടികൂടിയിട്ടുള്ളത്. കേസ് അന്വേഷണങ്ങളില്‍ പോലീസ് സംവിധാനം പൂര്‍ണ്ണമായും പരാജയപ്പെട്ട് സ്തംഭനാവസ്ഥയിലാണുള്ളത്. സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളില്‍ പോലും കാര്യമായ ഇടപെടലുകള്‍ നടത്തി ശക്തമായ നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാകണം.

ക്ഷേത്രങ്ങളും പള്ളികളും അക്രമത്തിനും കവര്‍ച്ചയ്ക്കും ഇരയാകുന്നു. വീടുകള്‍ മാത്രമല്ല ജില്ലയിലെ ആരാധനാലയങ്ങളും സുരക്ഷിതമല്ലെന്ന സ്ഥിതിയിലേക്കാണ് പിണറായി വിജയന്‍ സംസ്ഥാന ഭരണം കൊണ്ടെത്തിച്ചിരിക്കുന്നത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നവര്‍, ഗൂഡാലോചനയില്‍ പങ്കെടുക്കുന്നവരുള്‍പ്പെടെയുള്ളവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാകണമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധനും പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Press meet, Police, BJP, Housewife, Murder, Robbery, Temple, Women, Accuse, Investigation, Case, Advt. Sreekanth's Pressmeet

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia