നഗരത്തിലെ ജ്വല്ലറിയില്‍ നിന്നും മാലമോഷ്ടിച്ചോടിയയാളെ ജീവനക്കാര്‍ ഓടിച്ചിട്ട് പിടികൂടി; സംഘത്തിലെ രണ്ടാമനെ പോലീസും പൊക്കി
Jan 27, 2017, 23:38 IST
കാസര്‍കോട്: (www.kasargodvartha.com 27.01.2017) നഗരത്തിലെ ജ്വല്ലറിയില്‍ നിന്നും ഒന്നേ മുക്കാല്‍ പവന്റെ സ്വര്‍ണമാല പോക്കറ്റിലിട്ട് ഓടിയ മോഷണ സംഘത്തിലെ ഒരാളെ ജീവനക്കാരും, നഗരത്തിലെത്തിയവരും ചേര്‍ന്ന് അരക്കിലോമീറ്ററോളം ദൂരം പിന്തുടര്‍ന്ന് പിടികൂടി. സംഘത്തിലെ രണ്ടാമനെ പോലീസും പൊക്കി. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ അരമന ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണവുമായി തമിഴ്‌നാട്ടുകാരായ രണ്ടു യുവാക്കള്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.
സ്വര്‍ണം പോക്കലിട്ട് ഇവര്‍ രക്ഷപ്പെടുന്നത് കണ്ട ജ്വല്ലറിയിലെ ജീവനക്കാരന്‍ ബഹളം കൂട്ടി ഇവരെ പിന്തുടരുകയായിരുന്നു. നായക്‌സ് റോഡില്‍ വെച്ചാണ് സംഘത്തിലെ ഒന്നാമനെ ജീവനക്കാരും നഗരത്തിലെത്തിയവരും ചേര്‍ന്ന് പിടികൂടിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ തിരച്ചിലിലാണ് രണ്ടാമനും പിടിയിലായത്.
ജ്വല്ലറിയിലെ സി സി ടി വി ദൃശ്യത്തില്‍ നിന്നും ഇവര്‍ സ്വര്‍ണം പോക്കറ്റിലാക്കുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. 30 നും 35 നും വയസിന് ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ഇവര്‍ക്ക് മറ്റേതെങ്കിലും കവര്‍ച്ചാ കേസുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Robbery, Video, Jewellery, Accuse, Police, Investigation, Crime, Gold, Kasaragod, Aramana Gold.