city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാലത്തിൽ നിന്നും പുഴയിൽ ചാടിയ ഭർതൃമതിയെ യുവാക്കൾ രക്ഷപ്പെടുത്തി

ചെർക്കള: (www.kasargodvartha.com 23.03.2021) തെക്കിൽ പാലത്തിൽ നിന്നും പുഴയിലേക്ക് എടുത്തു ചാടിയ ഭർതൃമതിയെ യുവാക്കൾ രക്ഷപ്പെടുത്തി. ഉദുമ പഞ്ചായത്ത് പരിധിയിലെ 25-കാരിയായ ഭർതൃമതിയാണ് ചൊവ്വാഴ്ച വൈകീട്ട് തെക്കിൽ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. ഒരു ക്ലീനികില്‍ ജോലി ചെയ്തു വരികയാണ് യുവതി. മാനസീക പ്രായാസം കാരണമാണെത്രെ പുഴയിൽ ചാടിയത്.

                                                                                 
പാലത്തിൽ നിന്നും പുഴയിൽ ചാടിയ ഭർതൃമതിയെ യുവാക്കൾ രക്ഷപ്പെടുത്തി



ഇതു വഴി വാനിൽ പോകുകയായിരുന്ന ഒരാളാണ് യുവതി പുഴയിൽ ചാടുന്നത് കണ്ടത്. ഉടൻ തന്നെ വാഹനം നിർത്തി വാനിൽ ഉണ്ടായിരുന്ന കയർ പുഴയിലേക്ക് എറിഞ്ഞു കൊടുത്ത് യുവതിയെ രക്ഷിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ വാഹനത്തിൽ പോകുകയായിരുന്ന സ്വാദിഖ്, സാദത് എന്നീ യുവാക്കള്‍ പുഴയിലിലേക്ക് ചാടിയിറങ്ങി.

അൽപം നീന്തൽ വശമുണ്ടായിരുന്നുവെങ്കിലും കുഴഞ്ഞ് അവശയായ യുവതി പുഴയിലെ ഒഴുക്കില്‍പ്പെടുന്നതിന് മുമ്പ് തന്നെ യുവാക്കൾ രക്ഷപ്പെടുത്തി. പാലത്തിന്റെ തൂണുകളിലൊന്നിൽ യുവതിയെ സാഹസീകമായി എത്തിച്ചു. നാട്ടുകാര്‍ പാലത്തിന് മുകളിൽ തടിച്ചുകൂടിയിരുന്നു.

വടം കെട്ടി യുവതിയെ കരക്കെത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇതിനിടയിൽ കാസര്‍കോട്ടു നിന്നും ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനം നടത്തി. സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ജോസ്, തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂമ്പ ബോട്ടില്‍ പുഴയിലിറങ്ങിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

അവശയായ യുവതിയെ ചെങ്കള നായനാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Kerala, News, River, Youth, Bridge, Video, Cherkala, Top Headlines, Woman, Suicide Attempt, Youths rescued woman who jumped from the bridge into the river.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia