യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഞായറാഴ്ച തുടക്കം
Aug 31, 2019, 17:24 IST
കാസര്‍കോട്:(www.kasargodvartha.com 31/08/2019) ജില്ലാ യുവജന കേന്ദ്രം ബേക്കല്‍ ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ ബേക്കല്‍ മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഞായറാഴ്ച രാവിലെ 9.30ന് തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് നാലിന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനാകും. സന്തോഷ് ട്രോഫി താരം കെ പി രാഹുല്‍ മുഖ്യാതിഥിയാകും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 48 ക്ലബ്ബുകളെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. 30 മിനിറ്റാണ് കളി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപയും ട്രോഫിയും നല്‍കും.
സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ എട്ടിന് പകല്‍ മൂന്നിന് നടക്കും. തുടര്‍ന്ന് സമാപന സമ്മേളനവും സമ്മാനദാനവും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എ വി ശിവപ്രസാദ്, പഞ്ചായത്ത് കോ- ഓര്‍ഡിനേറ്റര്‍ കെ ശശികുമാര്‍, ജംഷീദ് റഹ്മാന്‍, പി എച്ച് ഹനീഫ് എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Press meet, Football, Inauguration, Minister,youth welfare board conduct sevens football tournament will be tomorrow