city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭര്‍ത്താക്കന്‍മാരായ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് മേലുദ്യോഗസ്ഥന്റെ പീഡനമെന്ന പരാതിയുമായി ഭാര്യമാര്‍ കൂട്ടത്തോടെ വനിതാ കമ്മീഷനുമുന്നിലെത്തി; വനിതാ എഎസ്പിയെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കുമെന്ന് കമ്മീഷന്‍


കാസര്‍കോട്: (www.kasargodvartha.com 16.12.2019) ഭര്‍ത്താക്കന്‍മാരായ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് മേലുദ്യോഗസ്ഥന്റെ പീഡനമെന്ന പരാതിയുമായി ഭാര്യമാര്‍ കൂട്ടത്തോടെ വനിതാ കമ്മീഷനുമുന്നിലെത്തി. വനിതാ എഎസ്പിയെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കുമെന്ന് കമ്മീഷന്‍. തിങ്കളാഴ്ച്ച കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്റെ മെഗാ അദാലത്തിലാണ് ഇത്തരമൊരു പരാതിയെത്തിയതെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഭര്‍ത്താക്കന്‍മാരായ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് മേലുദ്യോഗസ്ഥന്റെ പീഡനമെന്ന പരാതിയുമായി ഭാര്യമാര്‍ കൂട്ടത്തോടെ വനിതാ കമ്മീഷനുമുന്നിലെത്തി; വനിതാ എഎസ്പിയെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കുമെന്ന് കമ്മീഷന്‍


കേരളത്തിലെ തന്നെ ആദ്യത്തെ സംഭവമാണ് ഇതെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. 12 ഓളം പോലീസുദ്യോഗസ്ഥര്‍ക്കാണ് പീഡനം നേരിടേണ്ടി വന്നത്. ഇതില്‍ ആറ് പേരുടെ ഭാര്യമാണ് കമ്മീഷനു മുന്നിലെത്തിയത്. പോലീസിലെ ടെലി കമ്യൂണിക്കേഷന്‍ വിഭാഗത്തിലെ സിഐയ്‌ക്കെതിരെയാണ് പരാതി.

പരാതിയില്‍ പ്രധാനമായും പറയുന്നത് കൂട്ടത്തില്‍ ഉള്ള ഒരാളുടെ ഭര്‍ത്താവിന്റെ പിതാവ് കുഴഞ്ഞുവീണതായി അറിയിച്ചപ്പോള്‍ കൂടെയുള്ളവര്‍ ആശുപത്രിയില്‍ കൊണ്ടു പോകുമെന്നാണ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. അവധി നല്‍കിയതുമില്ല. എന്നാല്‍ ക്രിത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കാത്തതിനെ തുടര്‍ന്ന് പിതാവ് മരിക്കുകയും ചെയ്തു.

ഇതിന്റെ വസ്തുത അന്വേഷിക്കാനാണ് ഐപിഎസ് ഓഫീസറായ കാസര്‍കോട് എഎസ്പി ഡി ശില്‍പയെ ചുമതലപ്പെടുത്തിയതായി വനിതാ കമ്മീഷന്‍ വ്യക്തമാക്കിയത്. ഒരു മാസത്തിനുള്ളില്‍ ഇതിന്റെ റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതലായും കമ്മീഷന് മുന്‍പാകെ എത്തിയത് വസ്തുതര്‍ക്കം, അതിര്‍ത്തിതര്‍ക്കം എന്നിങ്ങനെയുള്ള പരാതികളായിരുന്നു.

18 വയസിന് മുന്‍പ് വിവാഹം കഴിപ്പിച്ച് അയക്കുകയും പഠിക്കേണ്ട പ്രായത്തില്‍ വിവാഹത്തിലേക്ക് നയിക്കുന്നതും പക്വതയെത്താത പെണ്‍കുട്ടികളില്‍ കുടുംബ പ്രശ്‌നത്തിന് ഇടയാക്കുന്നതായും കമ്മീഷന്‍ വ്യക്തമാക്കി.

നേരത്തെ കല്യാണം കഴിച്ചുവിട്ടിട്ടുള്ള ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും അത് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. കളക്ടര്‍, എഡിഎം തുടങ്ങി എല്ലാ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കാസര്‍കോട് ജില്ല മൊത്തം ഓരോ ദിവസമായി വലിയൊരു ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

മൊത്തം 32 പരാതികള്‍ വന്നതില്‍ ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് കേസുകള്‍ വിവിധ വകുപ്പുകളിലേക്കായി റിപ്പോര്‍ട്ടിന് അയച്ചു. ബാക്കി 20 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു. ഇതോടുകൂടി ജില്ലയില്‍ കമ്മീഷന് ലഭിച്ച എല്ലാ കേസുകളും തീര്‍പ്പാക്കിയെന്നും. കാസര്‍കോടിനെ പരാതി രഹിത ജില്ലയായി മാറ്റുകയാണ് ലക്ഷ്യമെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.

അദാലത്തില്‍ കാസര്‍കോട് ആര്‍ ഡി ഒ കെ രവികുമാര്‍, ശിരസ്തദാര്‍ കെ നാരായണന്‍, വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ ഭാനുമതി, വനിതാ സെല്‍ പോലീസ് ഓഫീസര്‍ പ്രസിഭ സി പി കെ, അഡ്വ സിന്ധു പി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Kasargod, Women-meet, Women, Press Meet, Top-Headlines, Assault, Police, Women's Commission Mega Adalat at Kasaragod Collectorate  < !- S TART disable copy paste -->  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia