city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇമ്മിണി ബല്ല്യ വര്‍ത്താനവുമായി കുരുന്നുകള്‍; മൊബൈല്‍ സെല്‍ഫി വീഡിയോ മത്സര വിജയികളെ പ്രഖ്യാപിച്ചു

കാസര്‍കോട് (www.kasargodvartha.com 12.11.2020) കോവിഡ് പ്രതിരോധനത്തിന് മാസ്‌ക് ധരിക്കേണ്ട ആവശ്യകതയും സാനിറ്റൈസര്‍ഉപയോഗിക്കേണ്ട ആവശ്യകതയും കുരുന്നുകള്‍ മൊബൈല്‍ സെല്‍ഫി വീഡിയോയിലൂടെ വിളിച്ച് പറഞ്ഞപ്പോള്‍, അത് കോവിഡ് പ്രതിരോധത്തിന്റെവേറിട്ടൊരു മാതൃകയായി. കോവിഡ് പ്രതിരോധ പ്രവര്‍നത്തനത്തിന്റെ ഭാഗമായി ഐ ഇ സിജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റിപത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച മൊബൈല്‍ സെല്‍ഫി വീഡിയോ മത്സരത്തിനെയാണ് കുട്ടികള്‍ ഉത്സവമാക്കിയത്. 

ഇമ്മിണി ബല്ല്യ വര്‍ത്താനവുമായി കുരുന്നുകള്‍; മൊബൈല്‍ സെല്‍ഫി വീഡിയോ മത്സര വിജയികളെ പ്രഖ്യാപിച്ചു


മത്സരത്തിലേക്ക് മലയാളം, കന്നട, തുളു, ഇംഗ്ലീഷ് ഭാഷകളിലായി 85 ഓളം സെല്‍ഫി വീഡിയോകളാണ് ലഭിച്ചത്. ശങ്കരമ്പാടിയിലെ മൂന്ന് വയസ്സുകാരി വേദ മുതല്‍ കോവിഡ് പ്രതിരോധത്തിന്റെ വ്യത്യസ്ത സന്ദേശങ്ങളുമായി സെല്‍ഫി വീഡിയോയില്‍ നിറഞ്ഞു നിന്നു. മത്സരത്തില്‍ ചെമ്മനാട്ടെ സെമീര്‍-അല്‍ഫാന ദമ്പതികളുടെ മകള്‍ സുഹറ സെബ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാംസ്ഥാനം കാറഡുക്കയിലെ സേതുരാജ്-കൃഷ്ണ കൃപ ദമ്പതികളുടെ മകന്‍ അതുല്‍ കൃഷ്ണനുംമൂന്നാംസ്ഥാനം മാലക്കല്ലിലെ പുതുപ്പറമ്പില്‍ അരുണ്‍ ചാക്കോ- റീന മേരി തോമസ് ദമ്പതികളുടെമകന്‍അഡോണ്‍ ജോണും കരസ്ഥമാക്കി. 

പ്രോത്സാഹന സമ്മാനം ശങ്കരമ്പാടിയിലെ വിജയന്‍ ശങ്കരമ്പാടി- പി സുനിത ദമ്പതികളുടെ മകള്‍  വേദയും, ഋതശ്രീ കെ മാധവും, കരസ്ഥമാക്കി. ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്ക്സമ്മാനമായി 5000,3000,2000 രൂപ നിക്ഷേപമുള്ള നാഷണല്‍ സേവിങ്സ് കിസാന്‍ വികാസ് പത്രയുടെ പാസ് ബുക്കും ജില്ലാ കലക്ടര്‍  ഒപ്പുവെച്ച സാക്ഷ്യപത്രം സമ്മാനിക്കും. പ്രോത്സാഹന സമ്മാനമായി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷനായ ജൂറി പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം സാലിയാന്‍, മാഷ് പദ്ധതികോര്‍ഡിനേറ്റര്‍ പി വിദ്യ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്വീഫ് ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ് സയന, സാമൂഹ്യ സുരക്ഷ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് എന്നിവരാണ് വിജയികളെ തെരഞ്ഞെടുത്ത പാനലിലെഅംഗങ്ങള്‍. ശിശുദിനത്തില്‍ ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബുവാണ് കലക്ടറേറ്റില്‍ നടത്തുന്ന ചടങ്ങില്‍ സമ്മാനം വിതരണംചെയ്യുക. ദേശീയ ആരോഗ്യ ദൗത്യമാണ് സമ്മാനം സ്പോണ്‍സര്‍ ചെയ്തത്.


Keywords:  Kasaragod, News, Kerala, COVID-19, Video, mobile-Phone, Programme, Children's, Top-Headlines, Prize, District Collector, Winners of Mobile Selfie Video Contest Announced
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia