city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരത്തില്‍ വലിച്ചെറിഞ്ഞ മാലിന്യം ഹരിതസേന കണ്ടെത്തി; കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നഗരസഭയോട് ആവശ്യപ്പെട്ടു, പ്ലാസ്റ്റിക് ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ വീട്ടിലും കടകളിലുമെത്തി ശേഖരിക്കുമ്പോള്‍ എന്തിനീ ക്രൂരത നാടിനോട് കാണിക്കുന്നുവെന്ന് ഹരിത സേനയിലെ സ്ത്രീകള്‍

കാസര്‍കോട്: (www.kasargodvartha.com 12.04.2019) നഗരത്തില്‍ വലിച്ചെറിയുന്ന മാലിന്യം രണ്ട് സ്ഥലങ്ങളിലായി ഹരിതസേന കണ്ടെത്തി. ആനബാഗിലു റോഡിലും, കാസര്‍കോട് ട്രാഫിക് പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്ന റോഡിലുമാണ് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മാലിന്യം പരിശോധിച്ചതില്‍ നിന്നും മാലിന്യം ഉപേക്ഷിച്ചവരെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഉദയഗിരിയില്‍ നിന്നുള്ള ഒരു വീട്ടിലെ മാലിന്യമാണ് ഇവിടെ തള്ളിയതെന്നാണ് വിവരം.

വാഹനങ്ങളിലെത്തിച്ചാണ് മാലിന്യങ്ങള്‍ നഗരത്തിലെ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ഉപേക്ഷിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും തുണി മാലിന്യങ്ങളും ഹരിതസേന വീടുകളില്‍ നിന്നും കടകളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നുണ്ട്. ആഴ്ചയിലൊരു ദിവസം കടകളിലും വീടുകളിലുമെത്തിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും തുണിമാലിന്യങ്ങളും ശേഖരിക്കുന്നത്. ജൈവ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ പൈപ്പ് കമ്പോസ്റ്റ് നിര്‍മിച്ച് വളമാക്കി മാറ്റാവുന്ന സംവിധാനവും ഏര്‍പെടുത്തുന്നുണ്ട്. പ്ലാസ്റ്റിക്കുകള്‍ നേരിട്ട് വിദ്യാനഗറിലെ റീസൈക്കിളിംഗ് സെന്ററില്‍ എത്തിക്കാനും ആവശ്യപ്പെടുന്നുണ്ട്. എന്നിട്ടും നഗരത്തില്‍ അങ്ങിങ്ങായി മാലിന്യം തള്ളി ജനങ്ങളെ ദ്രോഹിക്കുകയാണ്. ഇത്തരത്തില്‍ അനധികൃതമായി മാലിന്യം തള്ളുന്നവര്‍ക്കെതിരെ 5,000 രൂപ വരെ നഗരസഭ പിഴ ചുമത്തി വരുന്നുണ്ട്.

തള്ളിയ മാലിന്യത്തില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡും ചോദ്യപ്പേപ്പറും എ ടി എം കാര്‍ഡും ഉള്‍പെടെയുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ മാലിന്യം തള്ളിയവരെ കണ്ടെത്താന്‍ നിഷ്പ്രയാസം സാധിക്കുമെന്നും ഹരിത സേന പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനു മുമ്പും തള്ളിയവരെ കൊണ്ടു തന്നെ മാലിന്യം നീക്കം ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കടകളില്‍ നിന്നും 100 രൂപയും വീടുകളില്‍ നിന്നും 50 രൂപയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്വീകരിക്കുന്നതിനായി വാങ്ങുന്നുണ്ട്. അതുകൊണ്ടു തന്നെ നഗരപരിധിയിലെ മിക്ക ആളുകളും മാലിന്യം ഇപ്പോള്‍ തെരുവിലുപേക്ഷിക്കുന്നില്ല. ഇതൊരു സംസ്‌കാരമായി തന്നെ മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് പുറത്തു നിന്നും മാലിന്യം കൊണ്ടുവന്നത് നഗരത്തില്‍ തള്ളുന്നത്.

നഗരത്തില്‍ വലിച്ചെറിഞ്ഞ മാലിന്യം ഹരിതസേന കണ്ടെത്തി; കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നഗരസഭയോട് ആവശ്യപ്പെട്ടു, പ്ലാസ്റ്റിക് ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ വീട്ടിലും കടകളിലുമെത്തി ശേഖരിക്കുമ്പോള്‍ എന്തിനീ ക്രൂരത നാടിനോട് കാണിക്കുന്നുവെന്ന് ഹരിത സേനയിലെ സ്ത്രീകള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, waste, waste dump, Kasaragod-Municipality, Wast dump found by Harithasena
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia