പമ്പിൽ ഡീസൽ അടിക്കാൻ ഒന്ന് കയറി; ദേ സംഭവിച്ചത് ഇങ്ങനെ
Sep 10, 2021, 12:04 IST
തൃക്കണ്ണാട്: (www.kasargodvartha.com 10.09.2021) മരത്തടികൾ കയറ്റി വരുന്നതിനിടെ പമ്പിലൊന്ന് ഡീസൽ അടിക്കാൻ കയറിയതായിരുന്നു ലോറിയുമായി ഡ്രൈവർ. പൊടുന്നനെ ആകാശത്തേക്ക് കുതിക്കാൻ വിക്ഷേപണത്തിനൊരുങ്ങി നിൽക്കുന്ന ലോറിയെയാണ് പിന്നീട് കണ്ടത്. ഭാരം താങ്ങാനാവാതെ ലോറിയുടെ മുൻ ഭാഗം പൊങ്ങിയപ്പോൾ ഡ്രൈവറും ഒപ്പം കുത്തനെ ഉയർന്നു.
വ്യാഴാഴ്ച രാത്രി ഒമ്പതര മണിയോടെ കെ എസ് ടി പി റോഡിൽ തൃക്കണ്ണാട് പെട്രോൾ പമ്പിലാണ് സംഭവം അരങ്ങേറിയത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. മറ്റുള്ള വണ്ടികളിൽ തട്ടാത്തതിനാൽ വലിയ അപകടം ഒഴിവായി. സംഭവം കയറ്റത്തിലോ മറ്റോ ആണെങ്കിൽ വൻ ദുരന്തത്തിന് കാരണമായേനെ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം ലോറി അടക്കമുള്ള പല വാഹനങ്ങളും ഭാരം കയറ്റിയും മറ്റും യാതൊരു മാനദണ്ഡവും പാലിക്കാതെ കെ എസ് ടി പി റോഡിലൂടെ അമിത വേഗതിയിലൂടെ സഞ്ചരിക്കുകയാണെന്ന പരാതിയും ഉയരുന്നു. ഭാരവാഹനങ്ങൾ പലതും ഗതാഗത കുരുക്കിനും കാരണമാകുന്നു.
ദൂരം കുറവ് കണക്കിലെടുത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ചരക്ക് ടാങ്കർ ലോറികളും ട്രെയ്‌ലറുകളും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഈ പാതയാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ വീതി കുറവുള്ള ഈ റോഡിൽ ഇത്തരം വാഹനങ്ങൾ കടന്നുപോകുന്നതോടെ ഇടയ്ക്കിടെ ഗതാഗത തടസം നേരിടേണ്ട അവസ്ഥയാണ്. അപകട സാധ്യതകൾ മനസിലാക്കി സുരക്ഷിതമായി വാഹനങ്ങൾ ഓടിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

Keywords: Kasaragod, News, Kerala, Video, Driver, Petrol-pump, Lorry, Road, Accident, Top-Headlines, Traffic-block, Kanhangad, Visuals of lorry in KSTP Road.
< !- START disable copy paste -->
< !- START disable copy paste -->