city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Convention | വാണിയ സമുദായ സമിതിയുടെ ഉത്തരമേഖല കൺവെൻഷനും പ്രതിഭാസംഗമവും ജനുവരി 8ന് കോട്ടിക്കുളത്ത്

കാസർകോട്: (www.kasargodvartha.com) കണ്ണൂർ, കോഴിക്കോട് വാണിയ സമുദായ സമിതി സംസ്ഥാനതല ഉത്തരമേഖല കൺവെൻഷനും പ്രതിഭാ സംഗമവും 2023 ജനുവരി എട്ടിന് കോട്ടികുളം- കരിപ്പോടി തിരൂർ മുച്ചിലോട്ട് ശക്തി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2021 - 22 വിദ്യാഭ്യാസ വർഷത്തിൽ സിബിഎസ്ഇ, +2 പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി മുച്ചിലോട്ടംബിക പ്രതിഭ പുരസ്കാരത്തിന് അർഹത നേടിയ വിദ്യാർഥികളെ അനുമോദിക്കും. 193 വിദ്യാർഥികളാണ് ഈ വർഷം പുരസ്കാരത്തിന് അർഹത നേടിയത്.
Convention | വാണിയ സമുദായ സമിതിയുടെ ഉത്തരമേഖല കൺവെൻഷനും പ്രതിഭാസംഗമവും ജനുവരി 8ന് കോട്ടിക്കുളത്ത്

പ്രതിഭാസംഗമം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 27 ന് പയ്യന്നൂരിൽ നടന്നിരുന്നു. വി എസ് എസിന്റെ മധ്യമേഖല കൺവെൻഷനും പ്രതിഭാ സംഗമവും ജനുവരി 26 ന് മട്ടന്നൂരിൽ വെച്ച് നടക്കും. ഉത്തര മേഖല കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ നാലാപ്പാടം ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം മാധവൻ ചെന്തളം അധ്യക്ഷത വഹിക്കും. ഡിവൈഎസ്‌പി ഡോ. വി ബാലകൃഷ്ണൻ മുഖ്യാതിഥിയാകും. വി പ്രമോദ്, പി ഗോപാലൻ, വി നാരായണൻ, പി വി നാരായണൻ, മുയ്യം നാരായണൻ, പിവി മോഹനൻ, ബാലൻ അങ്കക്കളരി, തമ്പാൻ ചേടിക്കുന്ന്, ഷൈന അമ്പങ്ങാട്ട് എന്നിവർ സംസാരിക്കും.
  
Convention | വാണിയ സമുദായ സമിതിയുടെ ഉത്തരമേഖല കൺവെൻഷനും പ്രതിഭാസംഗമവും ജനുവരി 8ന് കോട്ടിക്കുളത്ത്

വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ നാലാപ്പാടം, വൈസ് പ്രസിഡണ്ട് വി നാരായണൻ, ട്രഷറർ പി വി മോഹനൻ, കെ കുഞ്ഞിരാമൻ, കെ തമ്പാൻ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Keywords:  Kasaragod, Kerala, News, Top-Headlines, Press meet, Video, Kottikulam, Vaniya Community Committee's North Region Convention on 8th January.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia