city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Convocation | ഉളിയത്തടുക്ക അല്‍ ഹുസ്‌ന ഷീ അകാഡമി 6-ാം വാര്‍ഷിക സമ്മേളനവും 3-ാം സനദ്ദാനവും ബുധനാഴ്ച; 42 വനിതാ പണ്ഡിതകള്‍ക്ക് ബിരുദം സമ്മാനിക്കും

കാസര്‍കോട്: (www.kasargodvartha.com) ഉളിയത്തടുക്കയിലെ അല്‍ ഹുസ്‌ന ഷീ അകാഡമിയുടെ ആറാം വാര്‍ഷിക മഹാ സമ്മേളനവും മൂന്നാം സനദ്ദാനവും ഈ മാസം 10ന് ബുധനാഴ്ച രാവിലെ 10മണിക്ക് ഉളിയത്തടുക്ക സണ്‍ഫ്‌ലവര്‍ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ജിഫ്രി തങ്ങള്‍ ആന്ത്രോത്ത് പ്രാരംഭ പ്രാര്‍ഥന നടത്തും. ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിക്കും.
        
Convocation | ഉളിയത്തടുക്ക അല്‍ ഹുസ്‌ന ഷീ അകാഡമി 6-ാം വാര്‍ഷിക സമ്മേളനവും 3-ാം സനദ്ദാനവും ബുധനാഴ്ച; 42 വനിതാ പണ്ഡിതകള്‍ക്ക് ബിരുദം സമ്മാനിക്കും

ബശീര്‍ ഫൈസി വെണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. സിഇഒ മുഹമ്മദ് റഫീഖ് അഹ്സനി കളത്തൂര്‍ ആമുഖ പ്രഭാഷണം നടത്തും. ഒന്ന്, രണ്ട് വര്‍ഷത്തെ ഇസ്ലാമിക് ശരീഅത് പഠനവും പ്രീ പ്രൈമറി ടീചര്‍ ട്രൈനിംഗ് കോഴ്‌സും പൂര്‍ത്തിയാക്കിയ 42 വനിതാ പണ്ഡിതകള്‍ക്ക് കുമ്പോല്‍ തങ്ങള്‍ ബിരുദം സമ്മാനിക്കും. തുടര്‍ന്ന് നടക്കുന്ന പ്രകീര്‍ത്തന സദസിന് സയ്യിദ് അല്‍ ഹാഫിസ് അസ്ഹര്‍ അല്‍ബുഖാരി, സിനാന്‍ സഅദി ഷിറിയ,
ജലീല്‍ സഅദി കുമ്പള, സാബിത്ത് മുഗു നേതൃത്വം നല്‍കും.


സമ്മേളനത്തിന്റ ഭാഗമായി മയ്യിത്ത് പരിപാലന പ്രാക്ടികല്‍ വനിതാ കാംപ്, അല്‍ ഹുസ്‌ന തസ്‌ക്കിയ, അല്‍ ഹുസ്‌ന അക്ഷരമുറ്റം, ഹാപി ഫാമിലി മീറ്റ്, ആലുംനി മീറ്റ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, മുഹമ്മദ് റഫീഖ് അഹ്സനി, പ്രൊഫ. ശംസുല്‍ ഹുദാ നൂരി, മന്‍സൂര്‍ മൗലവി നെല്ലിക്കുന്ന്, എഎം മഹ്മൂദ് മുട്ടത്തോടി സംബന്ധിച്ചു.
           
Convocation | ഉളിയത്തടുക്ക അല്‍ ഹുസ്‌ന ഷീ അകാഡമി 6-ാം വാര്‍ഷിക സമ്മേളനവും 3-ാം സനദ്ദാനവും ബുധനാഴ്ച; 42 വനിതാ പണ്ഡിതകള്‍ക്ക് ബിരുദം സമ്മാനിക്കും

Keywords: Kerala News, Malayalam News, Uliyathaduka, Convocation, Uliyathaduka Al Hunsa Shee Academy, Press Meet, Uliyathaduka Al Hunsa She Academy 6th Annual Convocation on Wednesday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia