Seawave Breakers | എത്ര വലിയ തിരമാല വന്നാലും പാറപോലെ ഉറച്ചു നില്‍ക്കുന്നു; 'യുകെ യൂസഫ് ഇഫക്ട്സ് സീവേവ് ബ്രെകേഴ്‌സ്' വിജയമെന്ന് കൗണ്‍സിലറും പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു
Oct 26, 2022, 16:34 IST
കാസര്‍കോട്: (www.kasargodvartha.com) നൂതന കടല്‍ സംരക്ഷണ മാര്‍ഗമായ 'യുകെ യൂസഫ് ഇഫക്ട്സ് സീവേവ് ബ്രെകേഴ്‌സ്' വിജയമെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. എത്ര വലിയ തിരമാല വന്നാലും പാറപോലെ ഉറച്ചു നില്‍ക്കുന്നതാണെന്ന് നാട്ടുകാരും പറയുന്നു.
കാസര്‍കോടിന്റെ തീരം മുഴുവന്‍ ഈ പദ്ധതി നടപ്പിലാക്കണമെന്ന് കാസര്‍കോട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇതിന് മുമ്പ് കടല്‍ തീരത്ത് നടന്നുവന്ന കല്ലിടല്‍ പരിപാടികള്‍ ഒരുതരത്തിലും തീര സംരക്ഷണത്തിന് സാധ്യമായിരുന്നില്ലെന്ന് അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു. കടല്‍തീരത്തിട്ട കരിങ്കല്ലുകള്‍ മുഴുവന്‍ കടല്‍ കൊണ്ടുപോയി വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. എന്നാല്‍ ഈ നൂതന പദ്ധതി സര്‍കാര്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്നും കൗണ്‍സിലര്‍ ആവശ്യപ്പെട്ടു.
ഈ മഴക്കാലത്ത് വലിയ കടലാക്രമണം ഉണ്ടായിട്ടില്ലെങ്കിലും ഉണ്ടായ കടലാക്രമണത്തെ സീവേവ് ബ്രെകേഴ്‌സ് ഫലപ്രദമായി തടഞ്ഞുനിര്‍ത്തിയെന്ന് പദ്ധതിയുടെ സമീപവാസിയായ കമലാക്ഷനും പറഞ്ഞു. ഇതിന്റെ പ്രായോഗികത വലിയ കടലാക്രമണം ഉണ്ടായാല്‍ മാത്രമേ കൃത്യമായി പ്രവചിക്കാന്‍ കഴിയുകയുള്ളൂ. തുടക്കത്തില്‍ താനടക്കമുള്ള നാട്ടുകാര്‍ക്ക് ഈ പദ്ധതിയെ കുറിച്ച് വലിയ ആശങ്കയുണ്ടായിരുന്നു. പതിവ് രീതിയിലുള്ള പദ്ധതിയായിരിക്കും ഇതുമെന്നാണ് കരുതിയത്. എന്നാല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ വെച്ച് നോക്കിയല്‍ പദ്ധതി മത്സ്യ തൊഴിലാളികളായ തങ്ങള്‍ക്ക് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും പ്രദേശവാസിയായ രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കടല്‍ തീരത്ത് കല്ലിടുന്ന പഴയ രീതി പിന്തുടരുമ്പോള്‍ കല്ല് കടലിലേക്ക് നീങ്ങി മത്സ്യബന്ധനത്തിനിടെ തോണിയപകടങ്ങള്‍ക്കും വലയുള്‍പെടെയുള്ളവയുടെ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കുന്നതിനും സീവേവ് ബ്രേകേഴ്സ് ഒരു പരിഹാരമാണ്. ഒക്ടോബര്‍ 27ന് വ്യാഴാഴ്ച വൈകിട്ട് നാല് മണിക്കാണ് സീവേവ് ബ്രെകേഴ്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബീച് ഗാര്‍ഡന്റെയും കള്‍ചറല്‍ പരിപാടിയുടെയും ഉദ്ഘാടനം തുറമുഖ മന്ത്രി അഹ് മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. മുഖ്യാതിഥിയായി കര്‍ണാടക ഫിഷറീസ് - ട്രാന്‍സ്പോര്‍ട് മന്ത്രി എസ് അങ്കാര സംബന്ധിക്കും.

Keywords: Latest-News, Top-Headlines, Kasaragod, Nellikunnu, Sea, Inauguration, Development Project, Programme, UK Yusuf Effects Seawave Breakers, 'UK Yusuf Effects Seawave Breakers' successful, says Councilors and local residents.
< !- START disable copy paste -->