city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ വാഹനാപകടം: ഒപ്പം വന്നവർ ഇനിയില്ല; മോർചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ആ 5 പേർ; സംഘത്തിന് ഐ എസ് എൽ ഫൈനൽ മത്സരത്തിന്റെ ടികറ്റ് നൽകിയത് ഹൈദരാബാദ് എഫ് സി താരം

കാസർകോട്: (www.kasargodvartha.com 20.03.2022) ഫുട്‍ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ഐ എസ് എൽ കലാശപ്പോരാട്ടം ഒരു നോവായി മാറുന്ന കാഴ്ചയാണ് കാസർകോട്ട് സംഭവിച്ചത്. ഞായറാഴ്ച പുലര്‍ചെ അഞ്ചരയോടെ ഉദുമ പള്ളത്ത് അപ്രതീക്ഷിതമായി സംഭവിച്ച വാഹനാപകടത്തിൽ മുഹമ്മദ് ജംശീർ (22), മുഹമ്മദ് ശിബിൽ (20) എന്നീ രണ്ട് യുവാക്കൾ വിടപറഞ്ഞപ്പോൾ അത് കേരളത്തെയാകമാനം കണ്ണീരിലാഴ്ത്തി.

ഉദുമ വാഹനാപകടം: ഒപ്പം വന്നവർ ഇനിയില്ല; മോർചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ആ 5 പേർ; സംഘത്തിന് ഐ എസ് എൽ ഫൈനൽ മത്സരത്തിന്റെ ടികറ്റ് നൽകിയത് ഹൈദരാബാദ് എഫ് സി താരം

ഗോവയിൽ നടക്കുന്ന ഹൈദരാബാദ് - കേരള ബ്ലാസ്റ്റേഴ്‌സ് തമ്മിലുള്ള ഐഎസ്എൽ ഫൈനൽ മത്സരം കാണുന്നതിന് കാറിലും ബൈകിലുമായി മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്നിൽ  നിന്നാണ് ഏഴംഗ സംഘം യാത്ര പുറപ്പെട്ടത്. ഹൈദരാബാദ് എഫ് സി താരം അബ്ദുർ റബീഇന്റെ പിതാവിന്റെ സഹോദരന്റെ മകനാണ് മരിച്ച ശിബിൽ. മറ്റുള്ളവർ റബീഇന്റെ കൂട്ടുകാരുമായിരുന്നു. താരം തന്നെയാണ് ഇവർക്ക് കളി കാണാനുള്ള ടികറ്റ് അയച്ചു നൽകിയത്. അപകടത്തിൽ പെട്ട KL 65 ആർ 0017 ബുള്ളറ്റ് ബൈക് ഓടിച്ചിരുന്നത് ശിബിലായിരുന്നു. ഈ ബൈകും റബീഇന്റെയാണ്. ചാറ്റൽ മഴ കാരണം പലയിടങ്ങളിലും വാഹനം നിർത്തിയായിരുന്നു യാത്ര. ഒടുവിൽ വിധിയുടെ അനിവാര്യതയിലേക്ക് അവർ രണ്ടുപേരും കടന്നു കയറി.

പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദനയിൽ മോർചറിക്ക് മുന്നിൽ പൊട്ടിക്കരയുന്ന ഒപ്പമുണ്ടായിരുന്ന അഞ്ച് പേരുടെ ദയനീയ രംഗങ്ങൾ കണ്ടുന്നിവരെപ്പോലും ഈറനണിയിച്ചു. കാറിൽ ഏറെ ദൂരം പിന്നിട്ട ശേഷമാണ് ഇവർ തങ്ങളുടെ കൂടെയുള്ളവരുടെ മരണവാർത്ത അറിഞ്ഞത്. എംഎസ്എഫ് യൂനിറ്റ് ഭാരവാഹികളാണ് മരിച്ച രണ്ടുപേരും. നാട്ടിലെ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു രണ്ടുപേരുടെയും വിടവാങ്ങൽ ചെറുകുന്ന് പ്രദേശത്തയും ദുഃഖത്തിലാഴ്ത്തി.

വിവരമറിഞ്ഞ് മുസ്ലിം ലീഗിന്റെയും യൂത് ലീഗിന്റെയും എം എസ് എഫിന്റെയും നേതാക്കൾ ജെനറൽ ആശുപത്രി മോർചറിയിലെത്തി.

Keywords:  Kerala, Kasaragod, News, Top-Headlines, Uduma, Accident, Road, Football, Death,  Lorry, Bike, Goa, Kerala blasters, Car, Muslim League, Hospital, Youth League, Video, Uduma car accident: Those 5 people burst into tears in front of the mortuary.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia