വിഷു ദിനത്തിൽ കുന്നുംകൈ പുഴയിൽ മുങ്ങി മരിച്ച ഒരു കുടുംബത്തിലെ രണ്ട് വിദ്യാർഥികൾക്ക് നാടിന്റെ യാത്രാമൊഴി
Apr 15, 2021, 23:17 IST
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 15.04.2021) വിഷു ദിനത്തിൽ വെസ്റ്റ് എളേരി പരപ്പച്ചാൽ പുഴയിൽ മുങ്ങി മരിച്ച കാവുന്തലയിലെ ശ്രാകത്തിൽ റെജിയുടെയും സെലിന്റെയും മകൻ ആൽബിൻ റെജി (15) ശ്രാകത്തിൽ തോമസിന്റെ യും ജയിനിയുടെയും മകൻ ബ്ലെസൻ തോമസ് (20) എന്നിവർക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി നൽകി.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോർടം നടപടിക്കൾക്ക് ശേഷം എത്തിച്ച ഇരുവരുടെയും മൃദദേഹങ്ങൾ ഒന്നരയോടെ കോട്ടമല സ്കൂൾ മുറ്റത്ത് പൊതു ദർശനത്തിന് വച്ചു. എം രാജഗോപാൽ എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ മോഹനൻ, ജെയിംസ് പന്തമാക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്, അന്നമ്മ മാത്യു, ജോസ് കുത്തിയൊട്ടിൽ, വെസ്റ്റ്എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മാഈൽ, പഞ്ചായത്ത് അംഗങ്ങളായ സി വി സുരേശൻ, കെകെ തങ്കച്ചൻ, രാജീവൻ എം വി തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർടി നേതാക്കളും വിദ്യാർഥികൾക്ക് അന്തിമോപചാരം അർപിക്കാനെത്തി.

പിന്നീട് കാവും തലയിലെ വീട്ടിൽ കൊണ്ടുവന്ന കുട്ടികളെ ഒരു നോക്ക് കാണാൻ തിരക്ക് അനുഭവപ്പെട്ടു. തോമസിന്റെ വീട്ടിലായിരുന്നു ഇരുവരുടെയും അന്ത്യ ശുശ്രൂഷ ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്ക് വരക്കാട് സെന്റ് ജോസഫ് ചർച് വികാരി ഫാദർ ഫിലിപ് കർമികത്വം വഹിച്ചു. ശേഷം വാഹനത്തിൽ വിലാപയാത്രയായി വരക്കാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിലേക്ക് കൊണ്ടു പോയി.
ബുധനാഴ്ച ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു അപകടം. ആൽബിൻ റെജി വരക്കാട് ഹയർ സെകൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിയാണ്. ബ്ലസൻ തോമസ് മംഗളുറു എ വി ഷെട്ടി കോളജിലെ ബി എസ് സി നേഴ്സിംഗ് വിദ്യാർഥിയുമാണ്.
വിഷു ദിനത്തിൽ ഇളയച്ഛൻ ജിജിയുടെ സുഹൃത്തിന്റെ പരപ്പചാലിലെ വീട്ടിലേക്ക് പോയതായിരുന്നു ബ്ലസനും ആൽബിനും.
അവിടെ നിന്ന് കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ വേലിയേറ്റ സമയത്ത് വെള്ളം കയറി ഇരുവരും അടിയൊഴുക്കിൽ പെടുകയുമായിരുന്നു. കുട്ടികൾ പുഴയിലേക്ക് മുങ്ങി താഴുന്നത് കണ്ട് പുഴയിലേക്ക് എടുത്ത് ചാടി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും പരാജയപെടുകയിരുന്നുവെന്നും താനും പുഴയിലെ ചുഴിയിലേക്ക് മുങ്ങിത്താഴ്ന്ന് പോയതായും കുട്ടിക്കളുടെ മരണം കണ്ട ജിജി വിതുമ്പി കൊണ്ട് കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, Death, Accident, Drown, Boy, Vellarikundu, Balal, Two students of a family who drowned in the Kunnumkai river on the day of Vishu buried.
< !- START disable copy paste -->