city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വില്ലേജ് ഓഫീസില്‍ കയറി വനിതാ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവം; കലക്ടറെ വെല്ലുവിളിക്കുന്ന മണല്‍ മാഫിയ തലവന്റെ വീഡിയോ പുറത്ത്, പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കുമ്പള:  (www.kasargodvartha.com 13.03.2020) വില്ലേജ് ഓഫീസില്‍ കയറി വനിതാ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കുമ്പള പോലീസ് സ്വമേധയാ കേസെടുത്തു. കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെ നിര്‍ദേശപ്രകാരമാണ് ഉളുവാറിലെ ഓണന്ത ലത്വീഫിനെതിരെ (40) കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വധഭീഷണി മുഴക്കിയതിനും ഒൗദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. മണല്‍ മാഫിയ തലവന്റെ ഭീഷണി കാരണം ബംബ്രാണ് വില്ലേജ് ഓഫീസിലെ വനിതാ ഓഫീസര്‍ കീര്‍ത്തന സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.

വില്ലേജ് ഓഫീസില്‍ കയറി വനിതാ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവം; കലക്ടറെ വെല്ലുവിളിക്കുന്ന മണല്‍ മാഫിയ തലവന്റെ വീഡിയോ പുറത്ത്, പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഇതുസംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത നല്‍കിയ റിപോര്‍ട്ട് പുറത്തുവന്നതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. അതേസമയം വനിതാ വില്ലേജ് ഓഫീസറെയും കലക്ടറെയുമടക്കം ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തനിക്ക് ആരെയും ഭയമില്ലെന്നും തനിക്കെതിരെ നീങ്ങിയാല്‍ കൊല്ലുമെന്നുമാണ് യുവാവ് പറയുന്നത്. താന്‍ എട്ടു വയസുമുതല്‍ കേസുമായി ബന്ധപ്പെട്ട് കളിക്കുന്ന ആളാണെന്നും തനിക്ക് ആരെയും പേടിയില്ലെന്നും വീഡിയോയില്‍ ലത്വീഫ് പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് മണല്‍ കടത്തുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപ അടയ്ക്കാത്തതിന് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം റവന്യൂ റിക്കവറി നോട്ടീസ് ബംബ്രാണ വില്ലേജ് ഓഫീസര്‍ ലത്വീഫിന്റെ വീട്ടില്‍ പതിച്ചത്. ഇതറിഞ്ഞാണ് യുവാവ് വില്ലേജ് ഓഫീസിലെത്തി വില്ലേജ് ഓഫീസറെയും കലക്ടറെയും ഭീഷണിപ്പെടുത്തിയത്. നേരത്തെ കലക്ടറുടെ ഉത്തരവ് കൈമാറാനെത്തിയപ്പോഴും തോക്കുചൂണ്ടി വനിതാ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയിരുന്നു. കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ പരാതി നല്‍കാന്‍ ഭയം കാരണം വനിതാ വില്ലേജ് ഓഫീസര്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.

Keywords: Kasaragod, Kumbala, Kerala, Threatening, Village Office, Police, case,Registered,sand mafia,searching,Threatening against Village officer; Police case registered.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia