ഹെല്‍മറ്റ് ധരിച്ചെത്തി, ഓവുചാലിലിരുന്ന് ഭക്ഷണം കഴിച്ചു പിന്നീട് ഹോട്ടലിന്റെ അടുക്കളയുടെ ജനല്‍ ഗ്ലാസ് നീക്കി അകത്ത് കടന്ന് 80,000 രൂപയുമായി മോഷ്ടാവ് മുങ്ങി, പ്രതി സി സി ടി വിയില്‍ കുടുങ്ങി
Apr 19, 2018, 15:53 IST
കാസര്‍കോട്:(www.kasargodvartha.com 19/04/2018) ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ഓവുചാലിലിരുന്ന് പാര്‍സലായി കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയും പിന്നീട് ഹോട്ടലിന്റെ അടുക്കളയുടെ ജനല്‍ഗ്ലാസ് നീക്കി അകത്ത് കടന്ന് ജി എസ് ടി അടക്കാനും മറ്റുമായി മേശവലിപ്പില്‍ വെച്ച 80,000 രൂപയുമായി മോഷ്ടാവ് മുങ്ങി. പ്രതിയുടെ ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. കാസര്‍കോട് പഴയബസ് സ്റ്റാന്‍ഡിലെ സാഗര്‍ ഹോട്ടലിലാണ് മോഷണം നടന്നത്. തളങ്കര സ്വദേശി ഹമ്മീദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍.
മോഷ്ടാവ് ഹോട്ടലിന്റെ പിറകിലെ ഓവിചാലിലിരുന്ന് ഭക്ഷണം കഴിച്ചതിന്റ അവശിഷ്ടം അവിടെ കിടപ്പുണ്ട്. തൊട്ടടുത്ത് തന്നെ ഇയാള്‍ കൊണ്ടുവന്നതായി കരുതുന്ന ഹെല്‍മറ്റ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഹോട്ടലില്‍ ഇതിനുമുമ്പും ഒരു തവണ കൊച്ചുകുട്ടിയെ ഉപയോഗിച്ച് മോഷണം നടന്നിരുന്നു അന്നും പ്രതികള്‍ സിസി ടിവിയില്‍ കുടുങ്ങിയിരുന്നെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
പാന്റും ഷര്‍ട്ടുമിട്ട മോഷ്ടാവ് അടുകള വഴി വരുന്നതി ക്യാഷ് കൗണ്ടറില്‍ എത്തി മേശ വലിപ്പ് വലിക്കുന്നതും കൃത്യമായി പതിഞ്ഞിട്ടുണ്ട്. 80000 രൂപയില്‍ 30000 രൂപ ജി എസ് ടി അടക്കാനും ബാക്കി ഹോട്ടലിലേക്ക് സാധനങ്ങള്‍ വാങ്ങാനും വച്ചിരുന്നതാണെന്നാണ് ഹോട്ടലുടമ പറയുന്നത്.ഉടമയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരെത്തി വിരലടയാളം ശേഖരിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Top-Headlines, Theft, Hotel, Accuse, Police, Investigation, Complaint, Theft in hotel, accused trap in CCTV,Video
< !- START disable copy paste -->