പൊരിവെയിലില്‍ വെന്തുരുകി നാടും നഗരവും; ജില്ലയില്‍ സൂര്യാഘാതമേറ്റവരുടെ എണ്ണം എട്ടായി
Mar 31, 2019, 10:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2019) പൊരിവെയിലില്‍ വെന്തുരുകി നാടും നഗരവും. കാസര്‍കോട് ജില്ലയില്‍ സൂര്യാഘാതമേറ്റവരുടെ എണ്ണം എട്ടായി. ശനിയാഴ്ച രണ്ടു പേര്‍ക്ക് കൂടി സൂര്യാതാപമേറ്റു. കൊളവയലിലെ പുഞ്ചക്കൃഷി സംഘം പ്രവര്‍ത്തകനും പാടശേഖര സമിതി സെക്രട്ടറിയുമായ കമലാക്ഷന്‍ കൊളവയല്‍, കളളാര്‍ പഞ്ചായത്തിലെ ഒരാള്‍ക്കുമാണ് സൂര്യാതാപമേറ്റ് പരിക്കേറ്റത്.
പാടത്ത് പണിയെടുക്കുന്നിനിടയിലാണ് കമലാക്ഷന്‍ സൂര്യാതാപമേറ്റ് പൊള്ളലേറ്റത്. മുഖത്തും നെഞ്ചിനും ശരീരത്തിന്റെ പുറം ഭാഗത്തും പരിക്കേറ്റ കമലാക്ഷനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 34 ഡിഗ്രി സെല്‍ഷ്യസായിരുന്നു ശനിയാഴ്ച ജില്ലയില്‍ അനുഭവപ്പെട്ട ചൂടി. സൂര്യാതപത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ് ജില്ലയില്‍ കൂടുതലെന്നും ഗുരുതര പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, District, Top-Headlines, Sunburn incidents increasing in Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, District, Top-Headlines, Sunburn incidents increasing in Kasaragod
< !- START disable copy paste -->