ബേപ്പൂര്‍ സുല്‍ത്താന്‍ ഓര്‍മയായിട്ട് 25 വര്‍ഷങ്ങള്‍; വൈക്കം മുഹമ്മദ് ബഷീറിന്റെ പെണ്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍
Jul 4, 2019, 18:18 IST
കാസര്‍കോട്: (www.kasargodvartha.com 04.07.2019) മലയാളത്തിന്റെ പ്രിയപ്പെട്ട ബേപ്പൂര്‍ സുല്‍ത്താന്‍, വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ജുലായ് അഞ്ചിന് 25 വര്‍ഷങ്ങള്‍ തികയുന്നു. ആധുനിക മലയാളസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളായ ബഷീറിന്റെ നിരവധി കഥാപാത്രങ്ങളെയാണ് വിവിധ ക്ലാസുകളില്‍ പഠിക്കുവാന്‍ ഉള്‍ക്കെള്ളിച്ചിട്ടുള്ളത്. ബഷീര്‍ ചരമ ദിനാചരണത്തിന്റെ ഭാഗമായി ബഷീറിന്റെ പെണ്‍ കഥാപാത്രങ്ങളെ വിദ്യാര്‍ത്ഥികള്‍ വേദിയില്‍ അവതരിപ്പിച്ചു.
ടിഐ എച്എസ് നായന്മാര്‍മൂല സ്‌കൂളില്‍ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു. ബഷീറിന്റെ പെണ്‍ കഥാപാത്രങ്ങളെ കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യ വിഷയങ്ങളായ ബാല്യകാല സഖിയിലെ സുഹറയും പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും പ്രേമലേഖനത്തിലെ സാറാമ്മയും തുടങ്ങിയ ബഷീറിന്റെ കരുത്തുറ്റ കഥാപത്രങ്ങളെയാണ് കുട്ടികള്‍ അവതരിപ്പിച്ചത്.
സ്‌കൂള്‍ പ്രധാനാധ്യാപിക കുസുമം ജോണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ നാരാണന്‍, അശോകന്‍, ബിനോ, സിദ്ധീഖ്, ഷീനാ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തില്‍ രണ്ടു ക്ലാസുമുറികളെ ബഷീര്‍ ലോകമാക്കി മാറ്റിയാണ് ഹൊസ്ദുര്‍ഗ് ഉപജില്ലയിലെ മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ ഗവ. യുപി സ്‌കൂള്‍ ദിനാചരണം സംഘടിപ്പിക്കുന്നത്. ഇവിടെ ക്ലാസുമുറികളില്‍ ബഷീറിന്റെ സ്മരണകള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുകയാണ്.
കാഞ്ഞങ്ങാട് നഗരസഭയുടെ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബഷീര്‍ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന രീതിയില്‍ ക്ലാസ് മുറികള്‍ ഒരുക്കിയതെന്ന് പ്രധാനാധ്യാപകന്‍ ഡോ.കൊടക്കാട് നാരാായണന്‍ പറഞ്ഞു. എല്ലാ അധ്യായന വര്‍ഷവും ദിനാചരണങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വെള്ളി രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ക്ലാസുമുറികള്‍ കുട്ടികള്‍ക്ക് സമര്‍പ്പിക്കും.
കഴിഞ്ഞ വര്‍ഷം രണ്ടു ക്ലാസുമുറികളെ പക്ഷിക്കൂടും ശലഭക്കൂടുമാക്കി മാറ്റിയാണ് കുട്ടികള്‍ക്ക് അറിവുത്സവമൊരുക്കിയത്. എല്‍.പി, യു.പി ക്ലാസുകളിലെ എല്ലാ അധ്യാപകരും കുട്ടികളും ഉപയോഗിക്കുന്ന ക്ലാസ്സുമുറികള്‍ ഒരു റഫറന്‍സ് ഗ്രന്ഥം പോലെ ഏറ്റവും മികച്ച മാതൃകയായിരുന്നു. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്റെയും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവിയുടെയും പൂര്‍ണ പിന്തുണ ഇത്തരം പദ്ധതികള്‍ക്കുണ്ടെന്ന് ദേശീയ അധ്യാപക അവാര്‍ഡു ജേതാവു കൂടിയായ കൊടക്കാട് നാരാായണന്‍ മാഷ് പറഞ്ഞു.
ബഷീര്‍ മഹാവൃക്ഷമാണ് മുറിയിലേക്ക് സ്വാഗതം ചെയ്യുന്നത്. പാത്തുമ്മയുടെ ആടും പ്രേമലേഖനവും ആന വാരിയും പൊന്‍കുരിശും ബാല്യകാല സഖിയും തുടങ്ങി ബഷീര്‍ കൃതികളെല്ലാം ശാഖകളാണ്. ചിത്രകാരന്മാരായ സത്യരാജ് കുമാരമംഗലവും ജനാര്‍ദ്ദന്‍ പെരിയയും നിറം പകര്‍ന്ന ആകര്‍ഷകമായ ചിത്രങ്ങളാണ് മുറികള്‍ നിറയെ . അലമാരയില്‍ ബഷീറിന്റെയും ബഷീറിനെക്കുറിച്ചുമുള്ള കൃതികള്‍ നിറച്ചു വെച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kasaragod, Naimaramoola, school, TIHSS Naimaramoola, Malayalam, Students performed the female roles of Vaikom Muhammed Basheer