city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Statue of Netaji built | ഐഎന്‍എ സമരഭടനും സ്വാതന്ത്ര്യ സമര സേനാനിയുമായ എന്‍ കുഞ്ഞിരാമന്റെ ഓര്‍മയില്‍ നേതാജിയുടെ കൂറ്റന്‍ പ്രതിമയൊരുക്കി മക്കള്‍; ജൂണ്‍ 12ന് അര്‍ദേന്ദു ബോസ് അനാച്ഛാദനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com) ഐഎന്‍എ സമരഭടനും പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന തൃക്കരിപ്പൂരിലെ പരേതനായ എന്‍ കുഞ്ഞിരാമന്റെ ഓർമയ്ക്കായി മക്കൾ വീട്ടുമുറ്റത്ത് ഒരുക്കിയ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍ പ്രതിമ ജൂണ്‍ 12ന് രാവിലെ 10ന് സുഭാഷ് ചന്ദ്രബോസിന്റെ പിതൃസഹോദരപുത്രനും പ്രശസ്ത കലാ, സാമൂഹിക പ്രവര്‍ത്തകനുമായ അര്‍ദ്ധേന്ദുബോസ് നേതാജി അനാച്ഛാദനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു,
  
Statue of Netaji built | ഐഎന്‍എ സമരഭടനും സ്വാതന്ത്ര്യ സമര സേനാനിയുമായ എന്‍ കുഞ്ഞിരാമന്റെ ഓര്‍മയില്‍ നേതാജിയുടെ കൂറ്റന്‍ പ്രതിമയൊരുക്കി മക്കള്‍; ജൂണ്‍ 12ന് അര്‍ദേന്ദു ബോസ് അനാച്ഛാദനം ചെയ്യും

എന്‍ കുഞ്ഞിരാമന്റെ ആഗ്രഹസാഫല്യമായാണ് മക്കള്‍ ഒത്തുചേര്‍ന്ന് നേതാജിയുടെ പട്ടാളവേഷത്തിലുള്ള 12 അടിയോളം വരുന്ന കോണ്‍ക്രീറ്റ് പ്രതിമ സ്ഥാപിച്ചത്. മദ്രാസിലേക്കും അവിടെ നിന്നും മലേഷ്യയിലേക്കും തൊഴില്‍ തേടി പോയ കുഞ്ഞിരാമന്‍ ആകസ്മികമായി നേതാജിയുടെ പ്രസംഗം കേട്ടതോടെയാണ് ജോലി ഒഴിവാക്കി ഐഎന്‍എയില്‍ ചേര്‍ന്നത്. 'നിങ്ങള്‍ എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം' എന്ന നേതാജിയുടെ ആഹ്വാനത്തില്‍ ആകൃഷ്ടനായ കുഞ്ഞിരാമന്‍ ഐഎന്‍എയുടെ പട്ടാള പരിശീലനത്തില്‍ പങ്കാളിയായി.

പ്രശസ്ത ശിൽപിയും ലളിതകലാ, സാഹിത്യ അകാഡമി നിര്‍വാഹക സമിതി അംഗവുമായ എം വി രവീന്ദ്രനാണ് ശിൽപം നിര്‍മിച്ചത്. കോവിഡ് കാരണം പാതിവഴിയില്‍ നിര്‍മാണം നിലച്ചതിനാല്‍ എകദേശം ഒന്നര വര്‍ഷമെടുത്താണ് ശിൽപം പൂര്‍ത്തിയാക്കാനായത്. കരിങ്കല്‍ തറയൊരുക്കി സിമന്റും കമ്പിയുമുപയോഗിച്ച് ആള്‍ വലിപ്പത്തില്‍ തയ്യാറാക്കിയ പ്രതിമക്ക് ഏഴരലക്ഷത്തോളം രൂപ ചിലവായതായി കുഞ്ഞിരാമന്റെ മൂത്ത മകനും പരിയാരം മെഡികല്‍ കോളജ് മുന്‍ പ്രിന്‍സിപലുമായ ഡോ. കെ സുധാകരന്‍ പറഞ്ഞു.

'നേതാജി പരിവാര്‍ കൂട്ടായ്മ' എന്ന പേരില്‍ കുഞ്ഞിരാമന്റെ മക്കളായ ഡോ. കെ സുധാകരന്‍, കെ രവീന്ദ്രന്‍, കെ സുഭാഷിണി, കെ വിനോദിനി, മരുമക്കളും മറ്റ് ബന്ധുക്കളുമായ എന്‍ വല്‍സരാജന്‍, എ രാമചന്ദ്രന്‍, എ കിഷോര്‍കുമാര്‍, ടി ഗോപാലന്‍, പി വി സുരേഷ് കുമാര്‍, പി വി ദേവരാജന്‍ മാസ്റ്റര്‍, വി എം ബാബുരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശിൽപ നിര്‍മാണത്തിന് തുടക്കമിട്ടത്.

പ്രതിമ അനാച്ഛാദന ചടങ്ങില്‍ കലാ, ചരിത്രകാരന്‍ കെ കെ മാരാര്‍ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എം രാജഗോപാലന്‍ എംഎല്‍എ, കേരള ലളിതകലാ അകാഡമി സെക്രടറി ബാലമുരളീകൃഷ്ണന്‍, മുന്‍ എംപി പി കരുണാകരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത് പ്രസിഡണ്ട് സത്താര്‍ വടക്കുമ്പാട്, ജില്ലാ പഞ്ചായത് മെമ്പര്‍ എം മനു, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ചന്തേര പൊലീസ് ഇൻസ്‌പെക്ടർ പി നാരായണന്‍, ബ്ലോക് പഞ്ചായത് മെമ്പര്‍ സി ചന്ദ്രമതി, വാര്‍ഡ് മെമ്പര്‍ പി രജീഷ്ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മധുസൂദനന്‍, കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം, തൃക്കരിപ്പൂര്‍ പ്രസ്‌ഫോറം പ്രസിഡന്റ് എ മുകുന്ദന്‍ സംബന്ധിക്കും. കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളര്‍ ഡോ. കെ പി ജയരാജന്‍ ആമുഖഭാഷണം നടത്തും.

പ്രതിമ അനാച്ഛാദനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായുള്ള 'നേതാജി സുഭാഷ്ചന്ദ്രബോസ് കുട്ടികളിലൂടെ' ചിത്രരചനാ മത്സരം നടത്തും. ഡോ. കെ സുധാകരന്റെ വീട്ടുമുറ്റത്തൊരുക്കുന്ന ഓഡിറ്റോറിയത്തിലാണ് മത്സരം. മുന്‍ എംപി പി കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. ഗവ. മെഡികല്‍ കോളജിലെ ചിത്രകാരനും ശില്പിയുമായ ഡോ. കെ രമേശന്‍ മുഖ്യാതിഥിയായിരിക്കും. എം പവിത്രന്‍, ടി ദാമോദരന്‍, മിസ് ആമിന അബ്ദുൽ നാസര്‍, അനില്‍ മാസ്റ്റര്‍ നീലാംബരി സംസാരിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ ഡോ. കെ സുധാകരൻ, സെക്രടറി കെ രവീന്ദ്രൻ, ടി വി ബാലകൃഷ്ണൻ, എഴുത്തുകാരൻ ചന്ദ്രൻ മുട്ടത്ത് എന്നിവർ പങ്കെടുത്തു.



Keywords:  Kasaragod, Kerala, News, Top-Headlines, Press meet, Video, Netaji, Subash Chandra Bose, Statue, Statue of Netaji built in memory of N Kunhiraman. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia