Hockey | സംസ്ഥാന സബ് ജൂനിയര്‍ ഹോകി ചാംപ്യന്‍ഷിപിന് ഡിസംബര്‍ 9ന് മൊഗ്രാലില്‍ തുടക്കമാവും; 14 ജില്ലകളില്‍ നിന്നായി താരങ്ങളെത്തും
Dec 7, 2022, 18:41 IST
കാസര്‍കോട്: (www.kasargodvartha.com) സംസ്ഥാന സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 16 വയസിന് താഴെയുള്ളവരുടെ ഹോകി ചാംപ്യന്‍ഷിപ് ഡിസംബര്‍ ഒമ്പത് മുതല്‍ 11 വരെ മൊഗ്രാല്‍ ഗവ. വെകേഷന് ഹയര്‍ സെകന്‍ഡറി സ്കൂള്‍ മൈതാനത്ത് വച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ ആദ്യമായാണ് സംസ്ഥാന തലത്തിലുള്ള ഒരു കായിക മത്സരം അരങ്ങേറുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി ജിവി രാജ സ്പോര്‍ട്സ് സ്കൂളില്‍ നിന്നടക്കമുള്ള താരങ്ങള്‍ വിവിധ ജില്ലകള്‍ക്കായി മത്സരിക്കാനെത്തും. ഈ ചാംപ്യന്‍ഷിപില്‍ നിന്നും ദേശീയ മത്സത്തിനുള്ള കേരള ടീമിനെ തെരഞ്ഞെടുക്കും.
വെള്ളിയാഴ്ച രാവിലെ 8.30ന് സംഘാടക സമിതി രക്ഷാധികാരി പിഎം മുനീര്‍ഹാജി പതാക ഉയര്‍ത്തും. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് സംഘാടക സമിതി ചെയര്‍മാനും മഞ്ചേശ്വരം എംഎല്‍എയുമായ എകെഎം അശ്റഫ് ഉദ്ഘാടനം ചെയ്യും. കേരള ഹോകി അസോസിയേഷന്റെയും ഒളിംപിക് അസോസിയേഷന്റെയും സംസ്ഥാന പ്രസിഡന്റായ വി സുനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ് മാന്‍, ബ്ലോക് പഞ്ചായത് പ്രസിഡന്റ് സിഎ സൈമ, പഞ്ചായത് പ്രസിഡന്റുമാരായ ത്വാഹിറ യുസഫ്, ജെഎസ് സോമ ശേഖര, സുബണ്ണ ആള്‍വ, സമീറ ഫൈസല്‍, കുമ്പള സബ് ഇന്‍സ്പെക്ടര്‍ വികെ അനീഷ്, ലത്വീഫ് ഉപ്പള, ഡോ. മുഹമ്മദ് ഇബ്രാഹിം പറവൂര്‍, അബ്ദുല്‍ മുനീര്‍ അറബി, ഹമീദ് സ്പിക്, യുകെ യൂസഫ്, മൂസ ശരീഫ്, ജഗദീഷ് കുമ്പള തുടങ്ങിയര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ജെനറല്‍ കണ്‍വീനര്‍ അച്യുതന് മാസ്റ്റര്‍, എം രാമകൃഷ്ണന്, അശ്റഫ് കാര്‍ള, ഹമീദ് സ്പിക്, നാസര്‍ മൊഗ്രാല്‍, സെഡ് എ മൊഗ്രാല്‍, ടിഎം ശുഐബ്, എകെ ആരിഫ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Mogral, Sports, State Sub-Junior Hockey Championship to begin on December 9 in Mogral.
< !- START disable copy paste -->