city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

State march | വീട്, ഭൂമി, സ്വകാര്യ മേഖലയില്‍ തൊഴില്‍ സംവരണ ആവശ്യവുമായി പട്ടികജാതി ക്ഷേമസമിതി; സംസ്ഥാന ജാഥ 15ന് കുമ്പളയില്‍ നിന്നാരംഭിക്കും

കാസര്‍കോട്: (www.kasargodvartha.com) വീട്, ഭൂമി, സ്വകാര്യ മേഖലയില്‍ തൊഴില്‍ സംവരണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പട്ടികജാതി ക്ഷേമസമിതി ഒക്ടോബര്‍ മൂന്നിന് നടത്തുന്ന സെക്രടറിയേറ്റ് മാര്‍ചിന്റെ പ്രചാരണാര്‍ഥം സംസ്ഥാന സെക്രടറി അഡ്വ. കെ സോമപ്രസാദ് നയിക്കുന്ന വാഹന ജാഥ 15ന് വൈകുന്നേരം അഞ്ച് മണിക്ക് കുമ്പളയില്‍ സിപിഎം മുന്‍ കേന്ദ്ര കമിറ്റി അംഗം പി കരുണാകരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
              
State march | വീട്, ഭൂമി, സ്വകാര്യ മേഖലയില്‍ തൊഴില്‍ സംവരണ ആവശ്യവുമായി പട്ടികജാതി ക്ഷേമസമിതി; സംസ്ഥാന ജാഥ 15ന് കുമ്പളയില്‍ നിന്നാരംഭിക്കും

സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു, കെ ശാന്തകുമാരി എംഎല്‍എ, എസ് അജയ കുമാര്‍, വി ആര്‍ ശാലിനി, സി കെ ഗിരിജ തുടങ്ങിയവര്‍ പ്രസംഗി ക്കും.16ന് ജില്ലയിലെ പര്യടനം ആരംഭിക്കും. രാവിലെ 10മണിക്ക് ചെര്‍ക്കളയില്‍ കാസര്‍കോട്, കാറഡുക്ക ഏരിയയിലെ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. 12 മണിക്ക് ചട്ടഞ്ചാലിലെ സ്വീകരണ പരിപാടിയില്‍ ഉദുമ, ബേഡകം ഏരിയയിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും, രണ്ട് മണിക്ക് നീലേശ്വരം മാര്‍കറ്റ് ജംഗ്ഷനില്‍ ചേരുന്ന സ്വീകരണ പരിപാടിയില്‍, കാഞ്ഞങ്ങാട്, നീലേശ്വരം, പനത്തടി ഏരിയകളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും.


നാല് മണിക്ക് കാലിക്കടവില്‍ നടക്കുന്ന സ്വീകരണത്തില്‍ ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ ഏരിയയിലെ പ്രവര്‍ത്തകരും പങ്കെടുക്കും. തുടര്‍ന്ന് ജാഥ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സംഘാടക സമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം നടത്തിവരുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി ഇബ്രാഹിം, ബി എം പ്രദീപ്, ചന്ദ്രന്‍ കൊക്കാല്‍, കെ ജയചന്ദ്രന്‍, സദാനന്ദ ഷേണി എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Press Meet, Video, March, Protest, State march of PKS to inaugurate on 15th.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia