കടകൾ കുത്തിതുറന്ന് മോഷണം; പ്രതികളുടെ ചിത്രങ്ങൾ സി സി ടി വി യിൽ; തിരിച്ചറിയുന്നവർ അറിയിക്കണമെന്ന് പൊലീസ്
Dec 27, 2020, 19:26 IST
കുമ്പള: (www.kasargodvartha.com 27.12.2020) കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിൽ കടകളിൽ കവർച്ച. പ്രതികളുടെ സി സി ടി വി ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. പ്രതികളെ കുറിച്ച് വിവരങ്ങൾ അറിയുന്നവർ ബന്ധപ്പെടണമെന്ന് പൊലീസ്.
ഉപ്പള നയാ ബസാറിൽ കടകൾ കുത്തിത്തുറന്നാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഇതിൻ്റെ ചിത്രങ്ങൾ സി സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. നയാ ബസാറിലുള്ള സൂപർ ഇക്ട്രോണിക്സ്, ആഫിയ മെഡികൽസ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലും മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലുംപെട്ട ഭാഗത്താണ് മോഷണം നടന്നത്. ക്യാമറയിൽ നിന്നും ലഭിച്ച ചിത്രങ്ങൾ വ്യക്‌തമായി ആളെ തിരിച്ചറിയാൻ സഹായകമാണ്.
പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. പ്രതികളെ കുറിച്ച് അറിയുന്നവർ പൊലീസ് സബ് ഇൻസ്പെക്ടർ കുമ്പള സ്റ്റേഷൻ 9797980924, ഇൻസ്പെക്ടർ കുമ്പള സ്റ്റേഷൻ 9497987218 എന്നീ നമ്പറുകളിൽ ബന്ധപ്പെടെണ്ടതാണ്.
Keywords: Kerala, News, Kasaragod, Robbery, Shop, Police, Case, Investigation, Video, Top-Headlines, Accused, Shoplifting; Defendants' appearance on CCTV; Police said those identified should be notified.
< !- START disable copy paste -->